Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Introduces

കാ​​ഷ് ഓ​​ണ്‍ ഡെ​​ലി​​വ​​റി​​ക്ക് പു​​തി​​യ ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി സൊ​​മാ​​റ്റോ

മും​​ബൈ: ഓ​​ണ്‍​ലൈ​​ൻ ഭ​​ക്ഷ​​ണ വി​​ത​​ര​​ണ പ്ലാ​​റ്റ്ഫോ​​മാ​​യ സൊ​​മാ​​റ്റോ, കാ​​ഷ് ഓ​​ണ്‍ ഡെ​​ലി​​വ​​റി ഓ​​ർ​​ഡ​​റു​​ക​​ൾ​​ക്ക് അ​​ധി​​ക ഫീ​​സാ​​യി ഈ​​ടാ​​ക്കാ​​ൻ തു​​ട​​ങ്ങി.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കും ഓ​​ർ​​ഡ​​ർ തു​​ക​​യ്ക്കും അ​​നു​​സ​​രി​​ച്ച് ഈ ​​നി​​ര​​ക്കു​​ക​​ളി​​ൽ വ്യ​​ത്യാ​​സ​​മു​​ണ്ട്. ‘പേ ​​ഓ​​ണ്‍ ഡെ​​ലി​​വ​​റി ഫീ’ ​​എ​​ന്ന പേ​​രി​​ൽ ബി​​ല്ലി​​ൽ പ്ര​​ത്യേ​​ക തു​​ക​​യാ​​യാ​​ണ് ഇ​​ത് ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഈ ​​നി​​ര​​ക്ക് അ​​ഞ്ചു രൂ​​പ മു​​ത​​ൽ 20 രൂ​​പ വ​​രെ​​യാ​​യി വ്യ​​ത്യാ​​സ​​പ്പെ​​ടാം.

സൊ​​മാ​​റ്റോ നി​​ല​​വി​​ൽ ഈ​​ടാ​​ക്കു​​ന്ന പ്ലാ​​റ്റ്ഫോം ഫീ​​സി​​ന് പു​​റ​​മെ​​യാ​​ണ് ഈ ​​പു​​തി​​യ നി​​ര​​ക്ക് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ൻ​​പ് പ്ലാ​​റ്റ്ഫോം ഫീ​​സി​​ൽ വ​​രു​​ത്തി​​യ വ​​ർ​​ധ​​ന​​യ്ക്കു ശേ​​ഷ​​മാ​​ണ് കാ​​ഷ് ഓ​​ണ്‍ ഡെ​​ലി​​വ​​റി പേ​​മെ​​ന്‍റ് രീ​​തി​​ക്കും ചാ​​ർ​​ജ് ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ക​​ന്പ​​നി തീ​​രു​​മാ​​നി​​ച്ച​​ത്. എ​​തി​​രാ​​ളി​​ക​​ളാ​​യ സ്വി​​ഗ്ഗി നി​​ല​​വി​​ൽ കാ​​ഷ് ഓ​​ണ്‍ ഡെ​​ലി​​വ​​റി​​ക്ക് ഇ​​ത്ത​​രം പ്ര​​ത്യേ​​ക ഫീ​​സു​​ക​​ളൊ​​ന്നും ഈ​​ടാ​​ക്കു​​ന്നി​​ല്ല.

വി​​പ​​ണി​​യി​​ൽ മ​​ത്സ​​രം ക​​ടു​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സൊ​​മാ​​റ്റോ​​യു​​ടെ ഈ ​​വ​​രു​​മാ​​ന വ​​ർ​​ധ​​ന നീ​​ക്കം.

Latest News

Corehub Up