x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് അ​നു​വ​ദി​ക്കി​ല്ല; എ​സ്മ പ്ര​യോ​ഗി​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ 

വെബ് ഡെസ്ക്
Published: September 12, 2026 11:18 PM IST | Updated: September 12, 2026 11:18 PM IST

തി​രു​വ​ന​ന്ത​പു​രം: 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ. രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ത​ട​സ​മി​ല്ലാ​തെ ജീ​വ​ൻ​ര​ക്ഷാ സ​ഹാ​യം എ​ത്തി​ക്കേ​ണ്ട മേ​ഖ​ല​യാ​യ​തി​നാ​ൽ സ​മ​രം ത​ട​യാ​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ എ​സ്മ പ്ര​യോ​ഗി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സ​ർ​ക്കാ​ർ. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ത്ത് ന​ൽ​കി.

2025-26 വ​ർ​ഷ​ത്തെ ബോ​ണ​സ് സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് സ​മ​ര​ത്തി​ന് കാ​ര​ണം. ബോ​ണ​സ് വി​ഷ​യ​ത്തി​ൽ മാ​നേ​ജ്മെ​ന്‍റു​മാ​യി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ച​ർ​ച്ച​ക​ൾ ഫ​ലം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ഈ ​മാ​സം 17 മു​ത​ൽ പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് 108 ആം​ബു​ല​ൻ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​സ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് മെ​യി​ന്‍റ​ന​ൻ​സ് ആ​ക്ട് എ​ന്ന നി​യ​മ​ത്തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​ണ് എ​സ്മ. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​മാ​ണ് ഇ​ത്. സ​ർ​ക്കാ​ർ എ​സ്മ പ്ര​യോ​ഗി​ച്ചാ​ൽ ഒ​രു സ​മ​ര​ത്തെ നി​യ​മ​വി​രു​ദ്ധ​മാ​ക്കാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യും സാ​ധ്യ​മാ​ണ്.

Tags : Government ESMA ambulance 108 employees strike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up