ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സാൻ ഫ്രാൻസിസ്കോ: ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പതാക പ്രയാണത്തിന് കലിഫോർണിയയിൽ സ്വീകരണം നൽകി.
കലിഫോർണിയയിലെ ലിവർമോർ "സെയിന്റ് തെരേസാ ഓഫ് കൽക്കട്ട' ദേവാലയത്തിൽ നടന്ന ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ് ലഗേറ്റും താമരശേരി രൂപത ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ഷിക്കാഗോ രൂപത പ്രസിഡന്റ് ജോർജ് വി ജോർജ്, എസ്എംസിസി ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർക്കു പതാക കൈമാറി.
വികാരി സിജോ തറക്കുന്നേൽ, കൈക്കാരൻ ജിസ്മോൻ, അത്മായ പ്രതിനിധി ടോജോ തോമസ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് വിപിൻ മാത്യു, ഫ്രാൻസി വർഗീസ്, അഖിൽ മാർട്ടിൻ ജോസ്, എസ്എംസിസി പ്രതിനിധി ജിബി ജോർജ് എന്നിവർ നേതൃത്വം നൽകി.
കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിനു ആശംസകളും നേരുന്നതായി ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. ഗ്ലോബൽ മീറ്റിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി കാത്തലിക് കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളി, ഗ്ലോബൽ സെക്രട്ടറിയും എസ്എംസിസി ഡയറക്ടർ ബോർഡ് ചെയർമാനുമായ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു.
ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിൽ ഷിക്കാഗോ രൂപതയിൽ നിന്നും ഇരുപതോളും പ്രതിനിധികൾ പങ്കെടുക്കുമെന്ന് എസ്എംസിസി രൂപത ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ, പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷർ ടോമി തോമസ് എന്നിവർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളും പ്രതിനിധികൾ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും.

സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെ വിവിധ ബിഷപ്പുമാരും കാത്തലിക് കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപുരയ്ക്കൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ജനറൽ കോഓർഡിനേറ്റർ ഡേവിസ് എടകുളത്തൂർ, ജനറൽ കൺവീനർ ബെന്നി മാത്യു പുളിക്കക്കര തുടങ്ങി വിവിധ അത്മായ പ്രമുഖരും പങ്കെടുക്കും.
ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘം മാർപാപ്പയേയും സന്ദർശിക്കും. അമേരിക്കയിൽനിന്നുമുള്ള പ്രതിനിധി സംഘം പ്രസിഡന്റ് ജോർജ് വി. ജോർജിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18ന് പുറപ്പെടും.
Tags : CatholicCongress GlobalMeet Rome America