x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ നേ​തൃ​ത്വ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 16, 2026 04:25 AM IST | Updated: July 16, 2026 04:25 AM IST

ക​ണ്ണി​യ​ംപു​റത്ത് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്കും മേ​ഖ​ലാ സ​മി​തി ക​ണ്‍​വീ​ന​ർ​മാ​ർ​ക്കു​മാ​യി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല നി​യ​മ​ത്തെ​കു​റി​ച്ചും ച​ട്ട​ങ്ങ​ളെ​കു​റി​ച്ചും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. മ​ധു വി​ശ​ദീ​ക​രി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ. ​ച​ന്ദ്ര​ബാ​ബു, എ​ൻ. പ്ര​മോ​ദ് ദാ​സ്, സി. ​മ​നോ​ജ്, ബി​നോ​യ് മാ​ത്യു എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.

ക​ണ്ണി​യം​പു​റം പി​ഷാ​ര​ടി​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​സി.​പി. ചി​ത്ര​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ൻ. സു​കു​മാ​ര​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. ല​ക്ഷ്മ​ണ​ൻ, പി.​എ​ൻ. മോ​ഹ​ന​ൻ, കെ. ​ജ​യ​കൃ​ഷ്ണ​ൻ, സി. ​വി​ജ​യ​ൻ, കെ. ​സ​ന്ധ്യ, കെ. ​ച​ന്ദ്ര​ൻ, കെ.​പി. സു​ധീ​ർ, ജി​ല്ലാ ലൈ​ബ്ര​റി ഓ​ഫീ​സ​ർ എ. ​ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham District Leadership Workshop

Recent News

Corehub Up