x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​ക​​യി​​ല-​​ല​​ഹ​​രിര​​ഹി​​ത വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല ആ​​കാ​​നൊ​​രു​​ങ്ങി പാ​​ലാ


Published: June 23, 2026 11:42 PM IST | Updated: June 23, 2026 11:42 PM IST

പാ​​ലാ: ആ​​രോ​​ഗ്യ- വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ലാ വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലെ എ​​ല്ലാ വി​​ദ്യാ​​ല​​യ​​ങ്ങ​​ളും പു​​ക​​യി​​ല-​​ല​​ഹ​​രി ര​​ഹി​​ത​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ന്‍ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രു​​ടെ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യ ഒ​​ന്‍​പ​​തു മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ജൂ​​ലൈ 31 ന് ​​മു​​ന്‍​പ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും.

പു​​ക​​യി​​ല നി​​യ​​ന്ത്ര​​ണ നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്ന ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ക, പു​​ക​​യി​​ല-​​ല​​ഹ​​രി പ​​രി​​ശോ​​ധ​​നാ സ​​മി​​തി​​ക​​ള്‍ രൂ​​പീ​​ക​​രി​​ക്കു​​ക, പു​​ക​​യി​​ല-​​ല​​ഹ​​രി ര​​ഹി​​ത വി​​ദ്യാ​​ല​​യ ന​​യം പ്ര​​ഖ്യാ​​പി​​ക്കു​​ക, പു​​ക​​യി​​ല ര​​ഹി​​ത പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ക, വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ നൂ​​റു മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ല്‍ പു​​ക​​യി​​ല വി​​ല്‍​പ​​ന ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പു വ​​രു​​ത്തു​​ക എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍. ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടി​​യ ജി​​ല്ലാ പു​​ക​​യി​​ല നി​​യ​​ന്ത്ര​​ണ സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ആ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രു​​ടെ യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

മ​​റ്റു വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ജി​​ല്ല​​ക​​ളി​​ലും സ​​മാ​​ന യോ​​ഗ​​ങ്ങ​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ അ​​റി​​യി​​ച്ചു. ഡി​​ഇ​​ഒ സ​​ത്യ​​പാ​​ല​​ന്‍, ഡെ​​പ്യൂ​​ട്ടി ഡി​​എം​​ഒ ഡോ. ​​സി.​​ജെ. സി​​ത്താ​​ര, ഉ​​ള്ള​​നാ​​ട് ഹെ​​ല്‍​ത്ത് സൂ​​പ്ര​​ണ്ട് മ​​നോ​​ജ്, കേ​​ര​​ള വോ​​ള​​ന്‍റ​​റി ഹെ​​ല്‍​ത്ത് സ​​ര്‍​വീ​​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ സാ​​ജു ഇ​​ട്ടി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : district Nattuvishesham District news

Recent News

Corehub Up