x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അസംബന്ധ വിലക്കുകളുടെ ഹൈ റേഞ്ച്

കെ.​​​​​എ​​​​​സ്. ഫ്രാ​​​​​ൻ​​​​​സി​​​​​സ്
Published: March 12, 2026 12:41 AM IST | Updated: March 12, 2026 12:41 AM IST

ഇ​​​​​ടു​​​​​ക്കി ജി​​​​​ല്ല​​​​​യി​​​​​ലെ ഹൈ​​​​​റേ​​​​​ഞ്ച് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളെ ര​​​​​ണ്ടാം​​​​ത​​​​​രം പൗ​​​​​ര​​​​ന്മാ​​​​​രും ഭൂ​​​​​മി കൈ​​​​​യേ​​​​​റ്റ​​​​​ക്കാ​​​​​രും നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ നി​​​​​ർ​​​​​മാ​​​​​ണ​​​​​ക്കാ​​​​​രു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി ചാ​​​​​പ്പ​​​​​കു​​​​​ത്തി തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ട് നാ​​​​​ളു​​​​​ക​​​​​ൾ കു​​​​​റെ​​​​​യാ​​​​​യി. അ​​​​​തി​​​​​നു ത​​​​​ട​​​​യി​​​​​ടാ​​​​​ൻ കെ​​​​​ൽ​​​​​പ്പി​​​​​ല്ലാ​​​​​ത്ത ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ നാ​​​​ടി​​​​നു നാ​​​​​ണ​​​​​ക്കേ​​​​​ടാ​​​​​ണ്. ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം ഉ​​​​​ണ്ടാ​​​​​യ കു​​​​​ടി​​​​​യേ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് ഹൈ​​​​​റേ​​​​​ഞ്ചി​​​​​ലും ജ​​​​​ന​​​​​വാ​​​​​സം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.

1800ൽ ​​​​​ഇ​​​​​ന്ന​​​​​ത്തെ ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ളെ​​​​​ത്തി കൃ​​​​​ഷി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണ്. 1822ൽ ​​​​​ഏ​​​​​ലം കൃ​​​​​ഷി​​​​​ക്കു നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി സ്ഥ​​​​​ലം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ള്ള നാ​​​​​ടാ​​​​​ണി​​​​​ത് (1822ലെ ​​​​​രാ​​​​​ജ​​​​​വി​​​​​ളം​​​​ബ​​​​​രം). വൈ​​​​​ദ്യു​​​​​തി​​​​​യി​​​​​ലും നാ​​​​​ണ്യ​​​​​വി​​​​​ള സ​​​​​ന്പ​​​​​ത്തി​​​​​ലും കാ​​​​​യി​​​​​ക​​​​രം​​​​ഗ​​​​ത്തും വ്യ​​​​​വ​​​​​സാ​​​​​യ-വാ​​​​​ണി​​​​​ജ്യ​​​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ന് ഈ​​​​​ടു​​​​​റ്റ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ന​​​​ൽ​​​​കു​​​​ന്ന ജ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​സി​​​​​ക്കു​​​​​ന്ന ഭൂ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ​​​​​യും ജ​​​​​ന​​​​​ങ്ങ​​​​​ളെയും അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തും ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തും ജ​​​​​ന​​​​​കീ​​​​​യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പി​​​​​ടി​​​​​പ്പുകേ​​​​​ടോ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന​​​​​യോ ആ​​​​​ണ്.

മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ജ​​​​ന​​​​താ​​​​ത്പ​​​​ര്യ​​​​വും ക​​​​ർ​​​​മ​​​​ശേ​​​​ഷി​​​​യും

ജ​​​​​നാ​​​​​യ​​​​​ത്ത ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യും മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യും ജ​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​ക്ര​​​​​മം തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ ജ​​​​​ന​​​​​താ​​​​​ത്പ​​​​​ര്യ​​​​​വും കാ​​​​​ര്യ​​​​​ഗൗ​​​​​ര​​​​​വ​​​​വും ക​​​​​ർ​​​​​മ​​​​​ശേ​​​​​ഷി​​​​​യും ദീ​​​​​ർ​​​​​ഘ​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും മു​​​​​ഖ്യ ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ്. അ​​​​​ങ്ങനെ കു​​​​​റെ മ​​​​​ന്ത്രി​​​​​മാ​​​​​ർ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​രു​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​വും കാ​​​​​ര്യ​​​​​ഗൗ​​​​​ര​​​​​വവു​​​​​മാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഇ​​​​​ന്ന​​​​​ത്തെ ശോ​​​​​ഭ​​​​​ന​​​​​മാ​​​​​യ മു​​​​​ഖ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം. കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​നം രൂ​​​​​പം​​​​​കൊ​​​​​ണ്ട​​​​​പ്പോ​​​​​ൾ ജ​​​​ന്മി-കു​​​​​ടി​​​​​യാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​ക്കെ​​​​​തി​​​​​രേ നി​​​​​യ​​​​​മമു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത് അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ്. 1958ൽ ​​​​​കു​​​​​ടി​​​​​യി​​​​​റ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​വും ഭൂ​​​​​മി​​​​​യി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​നു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​വും ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത് ആ​​​​​ദ്യ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണ്. അ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ കൈ​​​​​വ​​​​​ശ​​​​ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കി. അ​​​​​ന്ന് കെ.​​​​​ആ​​​​​ർ. ഗൗ​​​​​രി​​​​​യ​​​​​മ്മ​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു മ​​​​​ന്ത്രി.

ഒ​​​​​ന്നാം മ​​​​​ന്ത്രി​​​​​സ​​​​​ഭ മാ​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ തു​​​​​ട​​​​​ർ​​​​​ന്നു വ​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​ർ കേ​​​​​ര​​​​​ള ലാ​​​​​ൻ​​​​​ഡ് അ​​​​​സൈ​​​​​ൻ​​​​​മെ​​​​​ന്‍റ് ആ​​​​​ക്ട് (കേ​​​​​ര​​​​​ള ഭൂ​​​​​പ​​​​​തി​​​​​വു നി​​​​​യ​​​​​മം - 1960) ഉ​​​​​ണ്ടാ​​​​​ക്കി. അ​​​​​ന്ന് കെ. ​​​​​ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു മ​​​​​ന്ത്രി. പി​​​​​ന്നീ​​​​​ട് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ മാ​​​​​റ്റമു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ 1964ൽ, 1960​​​​​ലെ നി​​​​​യ​​​​​മ​​​​​ത്തി​​​​​നു ച​​​​​ട്ടം (റൂ​​​​​ൾ) ഉ​​​​​ണ്ടാ​​​​​ക്കി. അ​​​​​ന്ന് പി.​​​​​ടി. ചാ​​​​​ക്കോ ആ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു-നി​​​​​യ​​​​​മ​​​​​ മ​​​​​ന്ത്രി. 1972ലെ ​​​​​കേ​​​​​ന്ദ്ര വ​​​​​നം-വ​​​​​ന്യ ജീ​​​​​വി സം​​​​​ര​​​​​ക്ഷ​​​​​ണ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വ​​​​​ന​​​​​ഭൂ​​​​​മി നി​​​​​ർ​​​​​ണ​​​​​യം സം​​​​​ബ​​​​​ന്ധി​​​​​ച്ച ത​​​​​ർ​​​​​ക്ക​​​​​മു​​​​​ണ്ടാ​​​​​യ​​​​​പ്പോ​​​​​ൾ പ​​​​​ട്ട​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു മെ​​​​​ല്ല​​​​​പ്പോ​​​​​ക്കു​​​​​ണ്ടാ​​​​​യി. ഈ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക്കു പ​​​​​രി​​​​​ഹാ​​​​​ര​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​തും ജ​​​​​നാ​​​​​യ​​​​​ത്ത ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ മ​​​​​ന്ത്രിസ​​​​​ഭ​​​​​യാ​​​​​ണ്. അ​​​​​ന്ന് കെ.​​​​​എം. മാ​​​​​ണി​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​വ​​​​​ന്യു-നി​​​​​യ​​​​​മ മ​​​​​ന്ത്രി. 1993ൽ ​​​​​കൈ​​​​​വ​​​​​ശ ഭൂ​​​​​മി​​​​​ക്കു പ​​​​​ട്ട​​​​​യം ന​​​​​ൽ​​​​​കാ​​​​​ൻ കെ.​​​​​എം. മാ​​​​​ണി നി​​​​​യ​​​​​മമു​​​​​ണ്ടാ​​​​​ക്കി (1993 സ്പെ​​​​​ഷ​​​​ൽ ഭൂ​​​​​പ​​​​​തി​​​​​വ് ആ​​​​​ക്ട്). മാ​​​​​ത്യു മ​​​​​ണി​​​​​യ​​​​​ങ്ങാ​​​​​ട​​​​​ൻ എം​​​​​പി ചെ​​​​​യ​​​​​ർ​​​​​മാ​​​​​നും പി.​​​​​കെ. വാ​​​​​സു​​​​​ദേ​​​​​വ​​​​​ൻ നാ​​​​​യ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള എം​​​​​പി​​​​​മാ​​​​​ർ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി ക​​​​​മ്മി​​​​​റ്റി 1963ൽ ​​​​​പ​​​​​ഠ​​​​​നം ന​​​​​ട​​​​​ത്തി അ​​​​​ന്ന​​​​​ത്തെ കോ​​​​​ട്ട​​​​​യം ജി​​​​​ല്ല​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട ഹൈ​​​​​റേ​​​​​ഞ്ച് പ്ര​​​​​ദേ​​​​​ശം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സംസ്ഥാനത്തെ വ​​​​​ന​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ കൃ​​​​​ഷി​​​​​യും സ്ഥി​​​​​ര​​​​​താ​​​​​മ​​​​​സ​​​​​വു​​​​​മാ​​​​​ക്കി​​​​​യ​​​​​വ​​​​​ർ​​​​​ക്കു (ത​​​​​ത്വ​​​​​ത്തി​​​​​ൽ വ​​​​​ന​​​​​മ​​​​​ല്ലാ​​​​​താ​​​​​യി മാ​​​​​റി​​​​​യ സ്ഥ​​​​​ലം) പ​​​​​ട്ട​​​​​യം ന​​​​​ൽ​​​​​കാ​​​​​ൻ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്ത​​​​​തും ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ക​​​​​രു​​​​​ത്താ​​​​​ണ്.

പി​​​​​ന്നീ​​​​​ട് ഇ​​​​​വി​​​​​ടെ സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തെ​​​​​ല്ലാം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ദു​​​​​ർ​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ബാ​​​​​ക്കി​​​​പ​​​​​ത്ര​​​​​മാ​​​​​ണ്. ആ​​​​​രും ചോ​​​​​ദി​​​​​ക്കാ​​​​​നും പ​​​​​റ​​​​​യാ​​​​​നും ഇ​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​ന്‍റെ ദു​​​​​ര​​​​​വ​​​​​സ്ഥ. അ​​​​​തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​ണ് 2023ലെ ​​​​​ലാ​​​​​ൻ​​​​​ഡ് അ​​​​​സൈ​​​​​ൻ​​​​​മെ​​​​​ന്‍റ് (അ​​​​​മ​​​​​ന്‍റ്മെ​​​​​ന്‍റ്) റൂ​​​​​ൾ. ജ​​​​​ന​​​​​ങ്ങ​​​​​ൾ 200 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ള​​​​​മാ​​​​​യി കൈ​​​​​വ​​​​​ശം​​​​ വ​​​​​ച്ച് അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ല്കാ​​​​​ൻ ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ​​​​​ക്കു ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കു​​​​​ഴ​​​​​പ്പം സി​​​​​സ്റ്റ​​​​​ത്തി​​​​​ന്‍റേത​​​​​ല്ല, രാ​​​​ഷ്‌​​​​ട്രീ​​​​​യ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റേതാ​​​​​ണ്. മ​​​​​ന​​​​​സി​​​​​ല്ല എ​​​​​ന്ന​​​​​തു​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണ് കാ​​​​​ര​​​​​ണം. മ​​​​​ന​​​​​സു​​​​​ണ്ടാ​​​​​ക​​​​​ണം; കാ​​​​​ര​​​​​ണം, നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ ചെ​​​​​ല​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഭ​​​​​ര​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ഇ​​​​​വി​​​​​ടെ​​​​​യും.

രാ​​​​​ജ​​​​​വി​​​​​ളം​​​​ബ​​​​രം ഇ​​​​​ന്നും

1958ൽ ​​​​​ഭൂ​​​​​മി​​​​​ക്കു സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കാ​​​​​ൻ നി​​​​​യ​​​​​മ​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ നാ​​​​​ടാ​​​​​ണി​​​​​ത്. ജ​​​​​ന​​​​​ങ്ങ​​​​​ൾ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യ പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​നു മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​വി​​​​​ടെ വി​​​​​ല​​​​​ക്കു​​​​​ക​​​​​ളും ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ള്ള​​​​​ത്. 1822ൽ ​​​​​തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ രാ​​​​​ജാ​​​​​വ് കൃ​​​​​ഷി​​​​​ക്കാ​​​​​യി പ​​​​​തി​​​​​ച്ചും പാ​​​​​ട്ട​​​​​ത്തി​​​​​നും ന​​​​​ൽ​​​​​കി​​​​യ ഭൂ​​​​​മി​​​​​യു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​നു വി​​​​​ല​​​​​ക്കി​​​​​ല്ല. ദേ​​​​​വ​​​​​സ്വ​​​​​ത്തി​​​​​നും രാ​​​​​ജാ​​​​​വി​​​​​നും മ​​​​​ല​​​​​ബാ​​​​​റി​​​​​ൽ ജ​​​​ന്മി​​​​​ക്കും ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തി​​​​​നും വി​​​​​ല​​​​​ക്കി​​​​​ല്ല. സ്വാ​​​​​ത​​​​​ന്ത്ര്യാ​​​​​ന​​​​​ന്ത​​​​​രം ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​തി​​​​​ച്ചുകൊ​​​​​ടു​​​​​ത്ത​​​​​തെ​​​​​ല്ലാം പൊ​​​​​ല്ലാ​​​​​പ്പാ​​​​​ക്കി.

1964ലെ ​​​​​ഭൂ​​​​​പ​​​​​തി​​​​​വു ച​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം നി​​​​​ര​​​​​വ​​​​​ധി ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ ജ​​​​​നാ​​​​​യ​​​​​ത്ത സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വ​​​​​രു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ഞ്ച് ഏ​​​​​ക്ക​​​​​ർ​​​​വ​​​​​രെ ഭൂ​​​​​മി പ​​​​​തി​​​​​ച്ചു​​​​ന​​​​​ൽ​​​​​കാ​​​​​ൻ വ്യ​​​​​വ​​​​​സ്ഥ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് പി​​​​​ന്നീ​​​​​ട് നാ​​​​​ല് ഏ​​​​​ക്ക​​​​​റും ഒ​​​​​രേ​​​​​ക്ക​​​​​റും 50 സെ​​​​​ന്‍റും 25 സെ​​​​​ന്‍റും മൂ​​​​​ന്നു സെ​​​​​ന്‍റു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​ക്കി​​​​​യ​​​​​ത് ച​​​​​ട്ട​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. 12 വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു പ​​​​​തി​​​​​വു​​​​ഭൂ​​​​​മി കൈ​​​​മാ​​​​​റാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്നും 25 വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു കൈ​​​​​മാ​​​​​റാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്നും ഒ​​​​​ക്കെ ച​​​​​ട്ട​​​​​ഭേ​​​​​ദ​​​​​ഗ​​​​തി വ​​​​​രു​​​​​ത്തി​​​​​യ​​​​​ത് പി​​​​​ന്നീ​​​​​ട് എ​​​​​പ്പോ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും കൈ​​​​​മാ​​​​​റാമെ​​​​​ന്നും തി​​​​​രു​​​​​ത്തി. അ​​​​​ന​​​​​ന്തരാ​​​​​വ​​​​​കാ​​​​​ശി​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​​മേ അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ള്ളൂ എ​​​​​ന്നു​​​​​ള്ള​​​​​തും ച​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​രു​​​​​ത്തി. ഒ​​​​​രു ല​​​​​ക്ഷം രൂ​​​​​പ​​​​യ്​​​​​ക്കു​​​​​മേ​​​​​ൽ വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന​​​​​വ​​​​​കാ​​​​​ശ​​​​​മി​​​​​ല്ലെ​​​​​ന്ന വ്യ​​​​​വ​​​​​സ്ഥ​​​​​യും ച​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​രു​​​​​ത്തി വ്യ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ക്കി. ഇ​​​​​തെ​​​​​ല്ലാം ചെ​​​​​യ്​​​​​ത​​​​​ത് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​ർ​​​​​ക്കാ​​​​​ർ​​​​ ത​​​​​ന്നെ​​​​​യാ​​​​​ണ്. ഇ​​​​​തു സാ​​​​​ധ്യ​​​​​മാ​​​​​ണെ​​​​​ന്നി​​​​​രി​​​​​ക്കേ പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ൽ കൃ​​​​​ഷി​​​​​യും വീ​​​​​ടും മാ​​​​​ത്ര​​​​​മേ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ എ​​​​​ന്ന അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​വാ​​​​​ദം തി​​​​​രു​​​​​ത്താ​​​​​ൻ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​യ്​​​​​ക്കു ക​​​​​ഴി​​​​​യു​​​​​ന്നി​​​​​ല്ലെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ലെ യു​​​​​ക്തി ദു​​​​​രൂ​​​​​ഹ​​​​​മാ​​​​​ണ്.

1958ലും 1960​​​​​ലും ഭൂപ​​​​​തി​​​​​വു നി​​​​​യ​​​​​മമുണ്ടാ​​​​​ക്കാ​​​​​ൻ അ​​​​​ന്ന​​​​​ത്തെ ജ​​​​​നനേ​​​​​താ​​​​​ക്ക​​​​​ൾ കാ​​​​​ട്ടി​​​​​യ ആ​​​​​ർ​​​​​ജ​​​​​വ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ത്മാ​​​​​ർ​​​​​ഥ​​​​​ത​​​​​യു​​​​​ടെ​​​​​യും ഒ​​​​​രു ക​​​​​ണി​​​​​കപോ​​​​​ലും​​​​ വേ​​​​​ണ്ട, നി​​​​​ർ​​​​​മാ​​​​​ണനി​​​​​രോ​​​​​ധ​​​​​ന​​​​​വും പ​​​​​ട്ട​​​​​യ വി​​​​​ത​​​​​ര​​​​​ണ ത​​​​​ട​​​​​സ​​​​​വും നീ​​​​​ക്കാ​​​​​ൻ. നി​​​​​യ​​​​​മം കീ​​​​​റാ​​​​​മു​​​​​ട്ടി​​​​​യാ​​​​​ണെ​​​​​ന്നു പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച്, വോ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രെ വി​​​​​ഡ്ഢി​​​​​ക​​​​​ളാ​​​​​ക്കു​​​​​ന്ന രാ​​​​​ഷ്‌​​​​ട്രീ​​​​​യ നേതൃത്വം ച​​​​​രി​​​​​ത്രം അ​​​​​റി​​​​​യ​​​​​ണം. ഇ​​​​​വ​​​​​ർ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ നി​​​​​യ​​​​​മം കീ​​​​​റാ​​​​​മു​​​​​ട്ടി​​​​​യാ​​​​​കു​​​​​ന്ന​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ​​​​​ന്നുകൂ​​​​​ടി അ​​​​​വ​​​​​ർ പ​​​​​റ​​​​​യ​​​​​ണം.

(തു​​ട​​രും)

2023 ഭൂ​​​പ​​​​തി​​​​വു ഭേ​​​​ദ​​​​ഗ​​​​തി റൂ​​​​ൾ ഒന്നും സംഭവിച്ചില്ല

29 മാ​​​​സം​​മു​​​​ന്പ് ഭൂ​​​​പ​​​​തി​​​​വു ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ പാ​​​​സാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നി​​​​ൽ തീ​​​​രെ ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. നി​​​​യ​​​​മ​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​മു​​​​ന്പ് ച​​​​ർ​​​​ച്ച​​യ്ക്കെ​​​​ടു​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ലി​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന പ​​​​തി​​​​വു​​​​ണ്ട്. ഭൂ​​പ​​​​തി​​​​വു ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഭൂ​​​​വി​​​​ഷ​​​​യം ചേ​​​​ർ​​​​ത്തി​​​​രു​​​​ന്നി​​​​ല്ല.

നി​​​​യ​​​​മ​​​​സ​​​​ഭ ചേ​​​​രു​​​​ന്ന​​​​തി​​​​നു ര​​​​ണ്ടു ദി​​​​വ​​​​സം​​മു​​​​ന്പാണ് വി​​​​ഷ​​​​യം ലി​​​​സ്റ്റി​​​​ൽ പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 2024 ജൂ​​​​ണ്‍ ഏ​​​​ഴു​​​​വ​​​​രെ പ​​​​ട്ട​​​​യ​​ഭൂ​​​​മി​​​​യി​​​​ൽ ച​​​​ട്ടം ലം​​​​ഘി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ ക്ര​​​​മ​​​​വ​​​​ത്ക​​രി​​​​ച്ചു ന​​​​ൽ​​​​കു​​​​മെ​​​​ന്നാ​​​​ണ് ഭേ​​​​ദ​​​​ഗ​​​​തി ച​​​​ട്ട​​​​ത്തി​​​​ലെ ഒ​​​​ന്നാം ഭേ​​​​ദ​​​​ഗ​​​​തി വാ​​​​ഗ്ദാ​​​​നം. ഇ​​​​തു​​​​വ​​​​രെ ഒ​​​​ന്നും സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ല. പ​​​​ട്ട​​​​യ​​ഭൂ​​​​മി​​​​യി​​​​ൽ ഭാ​​​​വി​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു ര​​​​ണ്ടാം ച​​​​ട്ട ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​മെ​​​​ന്നാ​​​​ണ് അ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. ഇ​​​​തുവരെ അതും സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ല.

2016ൽ ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ, 1964ലെ ​​​​ച​​​​ട്ട​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​നം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ ആ​​​​രും ഇ​​​​ത് ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​ത് കൃ​​​​ഷി​​​​ക്കും വാ​​​​സ​​ഗൃ​​​​ഹ​​​​ത്തി​​​​നും മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ വാ​​​​ദം. വാ​​​​ണി​​​​ജ്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു കെ​​​​ട്ടി​​​​ടം പ​​​​ണി​​​​യാ​​ൻ ച​​​​ട്ടം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. അ​​​​തു​​​​വ​​​​രെ നി​​​​ല​​​​വി​​​​ലു​​​​ള്ള ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും കെ​​​​ട്ടി​​​​ടനി​​​​ർ​​​​മാ​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​വും അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യും ഫീ​​​​സ​​​​ട​​​​ച്ചും നി​​​​കു​​​​തി കെ​​​​ട്ടി​​​​യും തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി അ​​​​ട​​​​ച്ചും നി​​​​ർ​​​​മി​​​​ച്ച കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ എ​​​​ങ്ങനെ 2016ൽ ​​​​നി​​​​യ​​​​മ വി​​​​രു​​​​ദ്ധ​​​​മാ​​​​ക്കാ​​​​നാ​​​​കും എ​​​​ന്ന​​​​തു നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളി​​​​ലെ സ​​​​ജീ​​​​വ ച​​​​ർ​​​​ച്ച​​​​യാ​​​​ണ്. 1964ലെ ​​​​ച​​​​ട്ട​​​​ത്തി​​​​ലെ നി​​​​ർ​​​​മാ​​​​ണനി​​​​രോ​​​​ധ​​ന ഉ​​​​ത്ത​​​​ര​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മ​​​​ല്ല.

Tags : High range absurd prohibitions Idukki District

Recent News

Corehub Up