Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sale

എ​ക്സ്പ്ര​സ് സെ​യി​ല്‍ ആ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ; 50 ശ​ത​മാ​നം ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ൾ

കൊ​ച്ചി: ആ​ഭ്യ​ന്ത​ര - അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ളി​ല്‍ 50 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടി​ല്‍ 50 ല​ക്ഷം സീ​റ്റു​ക​ളു​മാ​യി എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​ല്‍ എ​ക്സ്പ്ര​സ് സെ​യി​ല്‍ ആ​രം​ഭി​ച്ചു. എ​ക്സ്പ്ര​സ് ലൈ​റ്റ്, എ​ക്സ്പ്ര​സ് വാ​ല്യൂ നി​ര​ക്കു​ക​ളി​ലാ​ണ് 50 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കു​ന്ന​ത്.

ജൂ​ണ്‍ 15 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 10 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​യി മേ​യ് 31ന് മുന്പ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഈ ​ഓ​ഫ​ര്‍ ല​ഭി​ക്കു​ക. ഓ​ഫ​ര്‍ സ​മ​യ​ത്ത് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റി​ലൂ​ടെ​യും മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് ക​ണ്‍​വീ​നി​യ​ന്‍​സ് ഫീ ​ഈ​ടാ​ക്കി​ല്ല.

ബി​സി​ന​സ് ക്ലാ​സി​ന് ത​ത്തു​ല്യ​മാ​യ ബി​സ് വി​ഭാ​ഗ​ത്തി​ല്‍ ടി​ക്ക​റ്റെ​ടു​ക്കു​ന്ന ടാ​റ്റ ന്യൂ​പാ​സ് അം​ഗ​ങ്ങ​ള്‍​ക്ക് 20 ശ​ത​മാ​നം വ​രെ ഡി​സ്‌​ക്കൗ​ണ്ടും എ​ക്സ്പ്ര​സ് എ​ഹെ​ഡ് മു​ന്‍​ഗ​ണ​ന സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും. 300 രൂ​പ വ​രെ അ​ധി​ക ഡി​സ്‌​ക്കൗ​ണ്ടും എ​ട്ട് ശ​ത​മാ​നം വ​രെ ന്യൂ ​കോ​യി​നു​ക​ള്‍ നേ​ടാ​നും സാ​ധി​ക്കും. സീ​റ്റ്, ഭ​ക്ഷ​ണം, 10 കി​ലോ അ​ധി​ക ചെ​ക്ക്-​ഇ​ന്‍ ബാ​ഗേ​ജ്, മൂന്ന് കി​ലോ അ​ധി​ക ഹാ​ന്‍​ഡ് ബാ​ഗേ​ജ് എ​ന്നി​വ​യ്ക്ക് 30 ശ​ത​മാ​നം വ​രെ ഡി​സ്‌​കൗ​ണ്ടും ല​ഭി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ര്‍, സാ​യു​ധ സേ​നാം​ഗ​ങ്ങ​ള്‍, അ​വ​രു​ടെ ആ​ശ്രി​ത​ര്‍ എ​ന്നി​വ​ര്‍​ക്കും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വെ​ബ്‌​സൈ​റ്റി​ലൂ​ടെ പ്ര​ത്യേ​ക നി​ര​ക്കി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

National

ബി​ഹാ​റി​ൽ മ​ത്സ്യ-​മാം​സ വി​ൽ​പ​ന​യ്ക്ക് നി​യ​ന്ത്ര​ണം

പാ​റ്റ്ന: ബി​ഹാ​റി​ലെ സ്കൂ​ളു​ക​ൾ​ക്കും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​മീ​പ​മു​ള്ള തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ച്ചി​യും മീ​നും വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം മാം​സം പ​ര​സ്യ​മാ​യി വി​ൽ​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും ഇ​ത് ത​ട​യാ​ൻ നി​യ​ന്ത്ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് കു​മാ​ർ സി​ൻ​ഹ പ​റ​ഞ്ഞു.

വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പു​റ​മെ തി​ര​ക്കേ​റി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​വും ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടി​ലും സാ​മൂ​ഹി​ക ഐ​ക്യം നി​ല​നി​ർ​ത്താ​നു​മാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ആ​രു​ടെ​യും ഭ​ക്ഷ​ണ​രീ​തി​ക​ളോ​ട് സ​ർ​ക്കാ​രി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ​യും ശു​ചി​ത്വ​ത്തെ​യും മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു. ഈ ​തീ​രു​മാ​നം ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ​യോ ഭ​ക്ഷ​ണ താ​ത്പ​ര്യ​ങ്ങ​ളെ​യോ ല​ക്ഷ്യം വ​ച്ചു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2007ലെ ​ബി​ഹാ​ർ മു​ൻ​സി​പ്പ​ൽ ആ​ക്ട് സെ​ക്ഷ​ൻ 345 പ്ര​കാ​ര​മാ​ണ് ഈ ​പു​തി​യ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മാം​സ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ഈ ​നി​യ​മം വ​ഴി ക​ർ​ശ​ന​മാ​യി ത​ട​യും.

ചീ​ഫ് മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ​റു​ടെ കൃ​ത്യ​മാ​യ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഇ​നി മു​ത​ൽ ആ​ർ​ക്കും ഇ​റ​ച്ചി വെ​ട്ടു​കാ​ര​നാ​യോ മീ​ൻ വി​ൽ​പ്പ​ന​ക്കാ​ര​നാ​യോ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശം.

National

ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ളുടെ വിൽപ്പന; സ്നാ​പ്ഡീ​ലി​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ

ന്യൂ​ഡ​ൽ​ഹി: ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ന് ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോ​മാ​യ സ്നാ​പ്ഡീ​ലി​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി (സി​സി​പി​എ). 2020ലെ ​ടോ​യ്സ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഓ​ർ​ഡ​ർ ലം​ഘി​ച്ച​തി​നാ​ണ് അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്നാ​പ്ഡീ​ലി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ‘ഏ​സ് വെ​ക്റ്റ​ർ ലി​മി​റ്റ​ഡി​നെ​തി​രെ' സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​നെ​തു​ട​ർ​ന്നാ​ണ് ചീ​ഫ് ക​മ്മീ​ഷ​ണ​ർ നി​ധി ഖാ​രെ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

നി​രോ​ധി​ച്ച ക​ളി​പ്പാ​ട്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും 2025 ഡി​സം​ബ​ർ വ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ ഇ​വ ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ​ല ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും നി​ർ​മാ​താ​വി​ന്‍റെ പേ​ര്, വി​ലാ​സം, ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. സെ​ല്ല​ർ​മാ​രു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ മാ​ത്രം വി​ശ്വ​സി​ച്ച് ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​ൽ​ക്കാ​ൻ അ​നു​വ​ദി​ച്ച​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്ന് അ​ഥോ​റി​റ്റി നി​രീ​ക്ഷി​ച്ചു.

ഓ​ഫ​റു​ക​ൾ വ​ഴി വി​ൽ​പ്പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ലും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​ര ഉ​റ​പ്പ് ന​ൽ​കു​ന്ന​തി​നാ​ലും പ്ലാ​റ്റ്‌​ഫോ​മി​ന് ഇ​തി​ൽ തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സ്നാ​പ്ഡീ​ലി​ന് പു​റ​മെ ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കും ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലെ ബി​ഐ​എ​സ് നി​യ​മ​ലം​ഘ​ന​ത്തി​ന് സി​സി​പി​എ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്.

Kerala

സ​മ്മ​ർ ബം​പ​ർ ടി​ക്ക​റ്റു​ക​ൾ വി​പ​ണി​യി​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ സ​​​​മ്മ​​​​ർ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ വി​​​​പ​​​​ണി​​​​യി​​​​ൽ.​​​ഒ​​​​ന്നാം സ​​​​മ്മാ​​​​നം 10 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ അ​​​​ഞ്ച് സ​​​​മാ​​​​ശ്വാ​​​​സ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​കും.

ര​​​​ണ്ടാം സ​​​​മ്മാ​​​​നം ഒ​​​​രു കോ​​​​ടി രൂ​​​​പ ഒ​​​​രാ​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കും. മൂ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വീ​​​​തം ഓ​​​​രോ പ​​​​ര​​​​മ്പ​​​​ര​​​​യി​​​​ലും ര​​​​ണ്ട് എ​​​​ണ്ണം​​​​വ​​​​ച്ച് 12 പേ​​​​ർ​​​​ക്കും നാ​​​​ലാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ വി​​​​തം 54 പേ​​​​ർ​​​​ക്കും ല​​​​ഭി​​​​ക്കും.

കൂ​​​​ടാ​​​​തെ 5000, 2000, 1000, 500, 250 വീ​​​​തം രൂ​​​​പ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​കെ 1,81,513 എ​​​​ണ്ണം സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​മ്മ​​​​ർ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ലൂ​​​​ടെ ഭാ​​​​ഗ്യ​​​​ശാ​​​​ലി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു.

BR 108 ന​​​​മ്പ​​​​ർ സ​​​​മ്മ​​​​ർ​​​​ ബം​​​​പ​​​​ർ ഭാ​​​​ഗ്യ​​​​ക്കു​​​​റി SA, SB, SC, SD, SE, SG, എ​​​​ന്നി​​​​ങ്ങ​​​​നെ ആ​​​​റ് പ​​​​ര​​​​മ്പ​​​​ര​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.250 രൂ​​​​പ​​​​യാ​​​​ണ് ഓ​​​​രോ ടി​​​​ക്ക​​​​റ്റി​​​​ന്‍റെ​​​​യും വി​​​​ല. ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് മാ​​​​ർ​​​​ച്ച് 28 ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് ന​​​​ട​​​​ക്കും.

Business

ഓ​​ക്സി​​ജ​​നി​​ൽ റി​​പ്പ​​ബ്ലി​​ക് ഡേ ​​സെ​​യി​​ൽ

കോ​​​​ട്ട​​​​യം: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ദി ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ക്‌​​​​സ്‌​​​​പേ​​​​ര്‍ട്ട് 72 മ​​​​ണി​​​​ക്കൂ​​​​ര്‍ റി​​​​പ്പ​​​​ബ്ലി​​​​ക് ഡേ ​​​​സെ​​​​യി​​​​ല്‍ ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ 26 വ​​​​രെ ന​​​​ട​​​​ത്തും.

മെ​​​​ഗാ സെ​​​​യി​​​​ലി​​​​ലൂ​​​​ടെ പു​​​​തി​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ളും ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍​​​​സു​​​​ക​​​​ളും വ​​​​ന്‍ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു സ്വ​​​​ന്ത​​​​മാ​​​​ക്കാം. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍, ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ള്‍, എ​​​​ല്‍ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍, മ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളും ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​യ വി​​​​വോ x300, റി​​​​യ​​​​ല്‍മി 16 പ്രോ, ​​​​റെ​​​​ഡ്മി നോ​​​​ട്ട് 15, ഓ​​​​പ്പോ റെ​​​​നോ 15 സീ​​​​രീ​​​​സ് മു​​​​ത​​​​ല്‍ ഐ​​​​ഫോ​​​​ണ്‍ 17 സീ​​​​രീ​​​​സ് വ​​​​രെ​​​​യു​​​​ള്ള സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍ക്ക് റി​​​​പ്പ​​​​ബ്ലി​​​​ക് ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. സ്മാ​​​​ര്‍ട്ട്‌​​​​ഫോ​​​​ണ്‍ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍ക്കാ​​​​യി 24 മാ​​​​സ​​​​ത്തെ പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പാ​​​​സൗ​​​​ക​​​​ര്യ​​​​വും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ലാ​​​​പ്‌​​​​ടോ​​​​പ്പ് വി​​​​പ​​​​ണി​​​​യി​​​​ലും വ​​​​ന്‍ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്.

ആ​​​​പ്പി​​​​ള്‍, ലെ​​​​നോ​​​​വോ, എ​​​​ച്ച്പി, അ​​​​സൂ​​​​സ്, ഏ​​​​സ​​​​ര്‍, ഡെ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ന്‍ഡ​​​​ഡ് ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളു​​​​ടെ വ​​​​ന്‍ ശേ​​​​ഖ​​​​രം ഓ​​​​ക്‌​​​​സി​​​​ജ​​​​നി​​​​ലു​​​​ണ്ട്. ലാ​​​​പ്‌​​​​ടോ​​​​പ്പ് പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പ​​​​വും 4,400 രൂ​​​​പ വി​​​​ല​​​​യു​​​​ള്ള പ്രീ​​​​മി​​​​യം കി​​​​റ്റ് സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും. പ്ര​​​​തി​​​​ദി​​​​നം 118 രൂ​​​​പ മു​​​​ത​​​​ലു​​​​ള്ള ഇ​​​​എം​​​​ഐ സൗ​​​​ക​​​​ര്യ​​​​വും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ബ്രാ​​​​ന്‍ഡു​​​​ക​​​​ള്‍ക്ക് ര​​​​ണ്ടു വ​​​​ര്‍ഷ​​​​ത്തെ അ​​​​ധി​​​​ക വാ​​​​റ​​​​ന്‍റി​​​​യും സൗ​​​​ജ​​​​ന്യ ആ​​​​ക്സി​​​​ഡ​​​​ന്‍റ​​​​ല്‍ ഡാ​​​​മേ​​​​ജ് പ്രൊ​​​​ട്ട​​​​ക്‌​​​​ഷ​​​​ന്‍ ക​​​​വ​​​​റേ​​​​ജും ല​​​​ഭ്യ​​​​മാ​​​​ണ്.

ഹോം ​​​​അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ണ്ട്. എ​​​​ല്‍ഇ​​​​ഡി ടി​​​​വി പ​​​​ര്‍ച്ചേ​​​​സു​​​​ക​​​​ള്‍ക്കൊ​​​​പ്പം ഒ​​​​രു ഇ​​​​എം​​​​ഐ കാ​​​​ഷ്ബാ​​​​ക്കാ​​​​യി ല​​​​ഭി​​​​ക്കും. കൂ​​​​ടാ​​​​തെ സ്‌​​​​ക്രാ​​​​ച്ച് ആ​​​​ന്‍ഡ് വി​​​​ന്‍ ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ 9,990 രൂ​​​​പ വ​​​​രെ ഇ​​​​ന്‍സ്റ്റ​​​​ന്‍റ് ഡി​​​​സ്‌​​​​കൗ​​​​ണ്ടും നേ​​​​ടാം. എ​​​​യ​​​​ര്‍ ക​​​​ണ്ടീ​​​​ഷ​​​​ണ​​​​റു​​​​ക​​​​ള്‍ക്ക് 6,000 രൂ​​​​പ വ​​​​രെ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ഓ​​​​ഫ​​​​റും സൗ​​​​ജ​​​​ന്യ ഇ​​​​ന്‍സ്റ്റ​​​​ലേ​​​​ഷ​​​​നും ന​​​​ല്‍കും. വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​ന്‍, റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​ര്‍, കി​​​​ച്ച​​​​ണ്‍ അ​​​​പ്ല​​​​യ​​​​ന്‍സ​​​​സ് എ​​​​ന്നി​​​​വ​​​​യ്ക്ക് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യും കോം​​​​ബോ ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മു​​​​ണ്ട്.

ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ള്‍ക്കും മൊ​​​​ബൈ​​​​ല്‍ ആ​​​​ക്‌​​​​സ​​​​സ​​​​റീ​​​​സിനും പു​​​​റ​​​​മെ പ്രി​​​​ന്‍റ​​​​റു​​​​ക​​​​ള്‍ക്കും വി​​​​ല​​​​ക്കു​​​​റ​​​​വു​​​​ണ്ട്. ബോ​​​​ട്ട് എ​​​​യ​​​​ര്‍ഡോ​​​​പ്സു​​​​ക​​​​ളും ബോ​​​​ട്ട് നെ​​​​ക്ക് ബാ​​​​ന്‍ഡും 699 രൂ​​​​പ​​​​യ്ക്കും, ബോ​​​​ട്ട് പാ​​​​ര്‍ട്ടി പാ​​​​ല്‍ 450 ,സ്പീ​​​​ക്ക​​​​റു​​​​ക​​​​ള്‍ 12,999 രൂ​​​​പ​​​​യ്ക്കും ല​​​​ഭി​​​​ക്കും. ബെ​​​​ല്‍കി​​​​ന്‍ അ​​​​ഡാ​​​​പ്റ്റ​​​​റു​​​​ക​​​​ള്‍ 1,490 രൂ​​​​പ​​​​യ്ക്കും ല​​​​ഭ്യ​​​​മാ​​​​ണ്. 13,490 രൂ​​​​പ മു​​​​ത​​​​ല്‍ക്ക് ബ്രാ​​​​ന്‍ഡ​​​​ഡ് പ്രി​​​​ന്‍റ​​​​റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു വാ​​​​ങ്ങാം.

ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​റു​​​​ക​​​​ള്‍ക്കും ബാ​​​​റ്റ​​​​റി​​​​ക​​​​ള്‍ക്കും ആ​​​​ക​​​​ര്‍ഷ​​​​ക​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ണ്ട്. വി-​​​​ഗാ​​​​ര്‍ഡ് സ്മാ​​​​ര്‍ട്ട് ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​റു​​​​ക​​​​ള്‍ക്കൊ​​​​പ്പം സൗ​​​​ജ​​​​ന്യ ഇ​​​​ന്‍സ്റ്റ​​​​ലേ​​​​ഷ​​​​നും ഏ​​​​തൊ​​​​രു ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​ര്‍-​​​​ബാ​​​​റ്റ​​​​റി കോം​​​​ബോ പ​​​​ര്‍ച്ചേ​​​​സി​​​​നു​​​​മൊ​​​​പ്പം സൗ​​​​ജ​​​​ന്യ ഇ​​​​ന്‍വെ​​​​ര്‍ട്ട​​​​ര്‍ ട്രോ​​​​ളി​​​​യും ല​​​​ഭി​​​​ക്കും. 3,000 രൂ​​​​പ വ​​​​രെ ഉ​​​​റ​​​​പ്പാ​​​​യ എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് ബോ​​​​ണ​​​​സു​​​​മു​​​​ണ്ട്.

കോം​​​​ബോ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍, മി​​​​ക​​​​ച്ച എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് മൂ​​​​ല്യം, ഇ​​​​എം​​​​ഐ സ്‌​​​​കീ​​​​മു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ച് ഡി​​​​ജി​​​​റ്റ​​​​ല്‍ ഷോ​​​​പ്പിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് 72 മ​​​​ണി​​​​ക്കൂ​​​​ര്‍ സെ​​​​യി​​​​ലി​​​​ലൂ​​​​ടെ ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​ന്നു​​​​മു​​​​ത​​​​ല്‍ 26 വ​​​​രെ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​മു​​​​ള്ള ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

Kerala

പ​ക്ഷി​പ്പ​നി; തി​രു​വ​ല്ല​യി​ൽ പ​ക്ഷി​ക​ളു​ടെ മു​ട്ട – ഇ​റ​ച്ചി വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ മു​ട്ട, ഇ​റ​ച്ചി വി​ൽ​പ്പ​ന നി​രോ​ധി​ച്ചു.

ഇ​ന്നു​മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റ് വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ ഇ​റ​ച്ചി, മു​ട്ട എ​ന്നി​വ​യ്ക്കാ​ണ് നി​രോ​ധ​നം

ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി. ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗ​ബാ​ധ പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up