x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ് യു​വാ​വ് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 20, 2026 11:33 PM IST | Updated: September 20, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി​വീ​ണ് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് പി​രാ​യി​രി പ​ള്ളി​ക്കു​ളം പൂ​ച്ച​ങ്ങ​ൽ പി.​കെ. ഉ​മ്മ​റി​ന്‍റെ മ​ക​ൻ ഷു​ഹൈ​ബ്(32) ആ​ണു മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒമ്പ​തോ​ടെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് ജം​ഗ്ഷ​നി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന മെ​മു ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ട്രെ​യി​നി​ൽ​നി​ന്നു പ്ലാ​റ്റ്ഫോ​മി​ലേ​ക്കു തെ​റി​ച്ചു​വീ​ണ ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് തൃ​ശൂ​ർ റെ​യി​ൽ​വേ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

മ​രി​ച്ച ഷു​ഹൈ​ബി​ന്‍റെ ബ​ന്ധു മു​ഹ​മ്മ​ദ് ജാ​ബി​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ റെ​യി​ൽ​വേ പൊ​ലി​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

Tags : Train YoungMan Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up