അപകടത്തിൽപെട്ട വാഹനം
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിൽ മാരുതി ജംഗ്ഷന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒമ്പതു പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് പാലക്കാട് കൊല്ലംകോടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.
മാരുതി ജംഗ്ഷന് സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൂത്താട്ടുകുളം പോലിസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
അപകടസമയത്ത് വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആകെ 19 പേർ ഉണ്ടായിരുന്നു. പരിക്കേറ്റ കൊല്ലംകോട് സ്വദേശികളായ അത്മജ് (9), ശ്രീഹരി (7), സുരേഷ് (45), ദേവാനി (74), ബാലകൃഷ്ണൻ (78), കാർത്തികേയൻ (42), സി. ബാലകൃഷ്ണൻ (73), ശശിധരൻ (69), രാജൻ (74) എന്നിവരെ ഉടൻതന്നെ കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Tags : Sabarimala Vehicle Accident Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs