പ്രമോദ് നാരായണൻ
ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണിനെതിരെ പൊലിസ് കേസെടുത്തു. ആലപ്പുഴ നൂറനാട് സ്വദേശിയുടെ പരാതിയെത്തുടർന്ന് നൂറനാട് പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ.
2014-2015 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭവിഹിതം നൽകാം എന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ചു തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ നിയമനടപടികളിലേക്ക് കടന്നിട്ടുണ്ടെന്ന് നൂറനാട് പൊലിസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നിലവിൽ പ്രാഥമിക ഘട്ടത്തിലാണെന്നും, കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പുകൾക്കും ശേഷമേ വിഷയത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ എന്നും പൊലിസ് അറിയിച്ചു. .
Tags : PramodNarayan Financial Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs