x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോമയാന കൺസൾട്ടൻസി മേഖലയിലേക്ക് സിയാൽ

വെബ്ഡെസ്ക്
Published: September 20, 2026 10:18 PM IST | Updated: September 20, 2026 10:18 PM IST

സി​​യാ​​ൽ

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം (സി​​യാ​​ൽ) ആ​​ഗോ​​ള വ്യോ​​മ​​യാ​​ന ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി മേ​​ഖ​​ല​​യി​​ലേ​​ക്കു ചു​​വ​​ടു​​വ​​യ്ക്കു​​ന്നു. സി​​യാ​​ലി​​ന്‍റെ പു​​തി​​യ സം​​രം​​ഭ​​മാ​​യ സി​​യാ​​ൽ ഏ​​വി​​യേ​​ഷ​​ൻ ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി ആ​​ൻ​​ഡ് എ​​ക്സ്പെ​​ർ​​ട്ട് സ​​ർ​​വീ​​സ​​സ് (എ​​യ്‌​​സ​​സ് ) 24ന് ​​മു​​ഖ്യ​​മ​​ന്ത്രി​​യും സി​​യാ​​ൽ ചെ​​യ​​ർ​​മാ​​നു​​മാ​​യ വി.​​ഡി. സ​​തീ​​ശ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കേ​​വ​​ലം വി​​മാ​​ന​​ത്താ​​വ​​ള ന​​ട​​ത്തി​​പ്പി​​ൽ ഒ​​തു​​ങ്ങാ​​തെ ത​​ങ്ങ​​ളു​​ടെ ആ​​ഗോ​​ള നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള വൈ​​ദ​​ഗ്ധ്യം മ​​റ്റു വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്കും വ്യോ​​മ​​യാ​​ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് എ​​യ്‌​​സെ​​സി​​ലൂ​​ടെ സി​​യാ​​ൽ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. വി​​മാ​​ന​​ത്താ​​വ​​ള നി​​ർ​​മാ​​ണം, എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, സു​​ര​​ക്ഷ, വാ​​ണി​​ജ്യ മാ​​നേ​​ജ്മെ​​ന്‍റ്, ഡി​​ജി​​റ്റ​​ൽ​​വ​​ത്ക​​ര​​ണം, സു​​സ്ഥി​​ര വി​​ക​​സ​​നം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ൽ സി​​യാ​​ൽ കൈ​​വ​​രി​​ച്ച നേ​​ട്ട​​ങ്ങ​​ളും പ്രാ​​യോ​​ഗി​​ക അ​​റി​​വു​​ക​​ളും ഇ​​നി മ​​റ്റു സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യും.

ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തു​​മു​​ള്ള സ​​ർ​​ക്കാ​​ർ ഏ​​ജ​​ൻ​​സി​​ക​​ൾ, റെ​​ഗു​​ലേ​​റ്റ​​റി അ​​ഥോ​​റി​​റ്റി​​ക​​ൾ, എ​​യ​​ർ​​പോ​​ർ​​ട്ട് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ, വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ, നി​​ക്ഷേ​​പ​​ക​​ർ എ​​ന്നി​​വ​​ർ​​ക്ക് ഈ ​​സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​കും. ര​​ണ്ടു പ്ര​​ധാ​​ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് ഇ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം.

വ്യോ​​മ​​യാ​​ന ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി ആ​​ൻ​​ഡ് അ​​ഡ്വൈ​​സ​​റി വി​​ഭാ​​ഗ​​ത്തി​​ൽ എ​​യ​​ർ​​പോ​​ർ​​ട്ട് മാ​​സ്റ്റ​​ർ പ്ലാ​​നിം​​ഗ്, നി​​ർ​​മാ​​ണം, വാ​​ണി​​ജ്യ മാ​​നേ​​ജ്‌​​മെ​​ന്‍റ്, റെ​​ഗു​​ലേ​​റ്റ​​റി വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ ത​​ന്ത്ര​​പ​​ര​​മാ​​യ ഉ​​പ​​ദേ​​ശ​​ങ്ങ​​ളും പി​​ന്തു​​ണ​​യും ന​​ൽ​​കും. ര​​ണ്ടാ​​മ​​ത്തെ വി​​ഭാ​​ഗ​​മാ​​യ എ​​യ​​ർ​​പോ​​ർ​​ട്ട് സ​​ർ​​വീ​​സ​​സ്, ഓ​​ഡി​​റ്റ് ആ​​ൻ​​ഡ് ടെ​​ക്നി​​ക്ക​​ൽ സ​​പ്പോ​​ർ​​ട്ടി​​ൽ സി​​യാ​​ലി​​ന്‍റെ വി​​ദ​​ഗ്ധ​​രെ മ​​റ്റ് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ നേ​​രി​​ട്ട് നി​​യോ​​ഗി​​ച്ച് സാ​​ങ്കേ​​തി​​ക പി​​ന്തു​​ണ, ഓ​​ഡി​​റ്റു​​ക​​ൾ, പ്ര​​ക​​ട​​ന​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ൾ എ​​ന്നി​​വ ന​​ട​​പ്പി​​ലാ​​ക്കും.

പ​​ര​​മ്പ​​രാ​​ഗ​​ത ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി രീ​​തി​​ക​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി പ്രാ​​യോ​​ഗി​​ക ത​​ല​​ത്തി​​ൽ നേ​​രി​​ട്ട് സേ​​വ​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന മാ​​തൃ​​ക​​യാ​​ണ് എ​​യ്‌​​സ​​സ് വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. എ​​യ​​ർ​​പോ​​ർ​​ട്ട് പ്ലാ​​നിം​​ഗ്, എ​​യ​​ർ​​സൈ​​ഡ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ, കാ​​ർ​​ഗോ, ഗ്രൗ​​ണ്ട് ഹാ​​ൻ​​ഡ്‌​​ലിം​​ഗ്, റി​​യ​​ൽ എ​​സ്റ്റേ​​റ്റ് വി​​ക​​സ​​നം, സേ​​ഫ്റ്റി ഓ​​ഡി​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ സ​​മ​​ഗ്ര സേ​​വ​​ന​​ങ്ങ​​ൾ ഇ​​തി​​ലൂ​​ടെ ല​​ഭ്യ​​മാ​​കും.

കൊ​​ച്ചി​​ക്കു പു​​റ​​ത്തേ​​ക്കു സി​​യാ​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന വ്യാ​​പ്തി വ​​ർ‌​​ധി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ക​​മ്പ​​നി​​ക്കു സു​​സ്ഥി​​ര​​മാ​​യ ഒ​​രു പു​​തി​​യ വ​​രു​​മാ​​ന സ്രോ​​ത​​സ് സൃ​​ഷ്ടി​​ക്കാ​​നും ഈ ​​പ​​ദ്ധ​​തി വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്നു സി​​യാ​​ൽ മാ​​നേ​​ജ്‌​​മെ​​ന്‍റ് വ്യ​​ക്ത​​മാ​​ക്കി.

Tags : CIAL Aviation Consultancy Sector Business

Recent News

Corehub Up