Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sector

ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്

മും​​​ബൈ: ഇ​​​ന്ത്യ​​​ന്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് വ്യ​​​വ​​​സാ​​​യം 2026 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ മി​​​ക​​​ച്ച വ​​​ള​​​ര്‍ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് അ​​​വ​​​യ​​​ര്‍നെ​​​സ് ക​​​മ്മി​​​റ്റി.

പു​​​തി​​​യ ബി​​​സി​​​ന​​​സ് പ്രീ​​​മി​​​യം വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ മു​​​ന്‍വ​​​ര്‍ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 15.7 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യോ​​​ടെ 4,59,713 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ​​​കെ സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. 2025 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ല്‍ ഇ​​​ത് 3,97,337 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന മാ​​​സ​​​മാ​​​യ മാ​​​ര്‍ച്ചി​​​ല്‍ മാ​​​ത്രം 75,872 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രീ​​​മി​​​യം ശേ​​​ഖ​​​രി​​​ക്കാ​​​ന്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ക​​​മ്പ​​​നി​​​ക​​​ള്‍ക്കു സാ​​​ധി​​​ച്ചു. മു​​​ന്‍വ​​​ര്‍ഷം മാ​​​ര്‍ച്ചി​​​ലെ 61,439 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ഇ​​​ത് വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണ്. ഗ്രൂ​​​പ്പ് ബി​​​സി​​​ന​​​സ് വി​​​ഭാ​​​ഗ​​​മാ​​​ണ് ഈ ​​​നേ​​​ട്ട​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ച്ച​​​ത്.

ഗ്രൂ​​​പ്പ് വാ​​​ര്‍ഷി​​​കം പു​​​തു​​​ക്കാ​​​വു​​​ന്ന പ്രീ​​​മി​​​യ​​​ത്തി​​​ല്‍ 39 ശ​​​ത​​​മാ​​​ന​​​വും ഗ്രൂ​​​പ്പ് സിം​​​ഗി​​​ള്‍ പ്രീ​​​മി​​​യ​​​ത്തി​​​ല്‍ 17.5 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍ച്ച​​​യു​​​ണ്ടാ​​​യി. വ്യ​​​ക്തി​​​ഗ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നോ​​​ണ്‍ സിം​​​ഗി​​​ള്‍ പ്രീ​​​മി​​​യം 10.1 ശ​​​ത​​​മാ​​​നം വ​​​ര്‍ധി​​​ച്ച് 1,26,900 കോ​​​ടി​​​യി​​​ലെ​​​ത്തി. 2026 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ ആ​​​കെ 2.83 കോ​​​ടി​​​യി​​​ല​​​ധി​​​കം പു​​​തി​​​യ പോ​​​ളി​​​സി​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

പോ​​​ളി​​​സി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ 4.7 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യേ​​​ക്കാ​​​ള്‍ വ​​​ലി​​​യ വ​​​ള​​​ര്‍ച്ച​​​യാ​​​ണു പ്രീ​​​മി​​​യം തു​​​ക​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ​​​ത്.

Kerala

വിദ‍്യാഭ‍്യാസമേഖലയെ നവീകരിച്ചെന്ന് മുഖ‍്യമന്ത്രി

കോ​ട്ട​യം: ത​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ല​ത്ത് പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ത്തു ന​ല്‍കി​യ​വ​ര്‍ ഇ​പ്പോ​ള്‍ പാ​ഠ​പു​സ്ത​കം നേരത്തേ ന​ല്‍കി​യ​തി​നെ പ​രി​ഹ​സി​ക്കു​കയും തു​ഗ്ല​ക് പ​രി​ഷ്‌​കാ​ര​മെ​ന്ന് ക​ളി​യാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​യി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​കാ​യ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ന​മ്മു​ടെ കു​ട്ടി​ക​ള്‍ ആ​ധു​നി​ക കാ​ല​ത്ത് എ​ങ്ങ​നെ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ക്ക​ണ​മോ ആ ​ത​ര​ത്തി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളാ​യി ന​മ്മു​ടെ സ്‌​കൂ​ളു​ക​ളെ മാ​റ്റാ​ന്‍ സാ​ധി​ച്ചു. അ​തോ​ടൊ​പ്പം അ​ക്കാ​ദ​മി​ക രം​ഗ​ത്തും വ​ലി​യ​തോ​തി​ലു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി. ഇ​തി​ന്‍റെ മാ​റ്റം കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും സൃ​ഷ്ടി​ച്ചു. 10 ല​ക്ഷം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് പു​തു​താ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ചേ​ര്‍ന്ന​ത്. 5000 കോ​ടി രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ന​വീ​ക​രി​ക്കാ​ന്‍ ചെ​ല​വി​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, ജോ​സ് കെ. ​മാ​ണി എം​പി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. ഷാ​ഫി സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബി​നു ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​വു​മു​ണ്ടാ​യി​രു​ന്നു. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കേ​ര​ള​ത്തോ​ടു കാ​ണി​ക്കു​ന്ന സാ​മ്പ​ത്തി​ക വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ടെ​റ്റ് അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​ണ്ട​മേ​ളം കൊ​ട്ടി​ക്ക​യ​റി, മു​ഖ്യ​മ​ന്ത്രി അ​സ്വ​സ്ഥ​നാ​യി

കെ​എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ചെ​ണ്ട​മേ​ളം കൊ​ട്ടി​ക്ക​യ​റി​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി അ​സ്വ​സ്ഥ​നാ​യി പ്ര​സം​ഗം നി​ര്‍ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ന​ട​ന്നു​കൊ​ണ്ടി​രിക്കേ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ക​ട​നം മൈ​താ​ന​ത്തേ​ക്ക് കടന്നുവരിക​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പ​മു​ള്ള ചെ​ണ്ട​മേ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ അ​സ്വ​സ്ഥ​നാ​ക്കി​യ​ത്. ഇ​ത് നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള​വ​രു​ടെ ബ​ഹ​ള​മാ​ണോ​യെ​ന്നു ചോ​ദി​ച്ച മു​ഖ്യ​മ​ന്ത്രി ഗൗ​ര​വ​മു​ള്ള കാ​ര്യം പ​റ​യു​മ്പോ​ള്‍ മേ​ള​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധ മാ​റി​പ്പോ​കു​ന്ന​താ​യി ചൂണ്ടിക്കാട്ടി.

Kerala

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 3.40 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​ത്തി​​​നാ​​​യി 3.40 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി. കൃ​​​ഷി ഡ​​​യ​​​റ​​​ക്‌ടർ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കൃ​​​ഷി​​​ഭൂ​​​മി​​​യു​​​ടെ​​​യും മ​​​ണ്ണി​​​ന്‍റെ​​​യും വീ​​​ണ്ടെ​​​ടു​​​ക്ക​​​ൽ, വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, കാ​​​ർ​​​ഷി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ പു​​​നഃ​​​സ്ഥാ​​​പ​​​നം, കൃ​​​ഷി പു​​​ന​​​രാ​​​രം​​​ഭി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.​​

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. വ​​​യ​​​നാ​​​ട് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ മു​​​ഖേ​​​ന​​​യാ​​​ണ് തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക.

Latest News

Corehub Up