മുംബൈ: ഇന്ത്യന്‍ ലൈഫ് ഇന്‍ഷ്വറന്‍സ് വ്യവസായം 2026 സാമ്പത്തികവര്‍ഷത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ഇന്‍ഷ്വറന്‍സ് അവയര്‍നെസ് കമ്മിറ്റി.
പുതിയ ബിസിനസ് പ്രീമിയം വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.7 ശതമാനം വര്‍ധനയോടെ 4,59,713 കോടി രൂപയാണ് ആകെ സമാഹരിച്ചത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3,97,337 കോടി രൂപയായിരുന്നു.
സാമ്പത്തികവര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചില്‍ മാത്രം 75,872 കോടി രൂപയുടെ പ്രീമിയം ശേഖരിക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കു സാധിച്ചു. മുന്‍വര്‍ഷം മാര്‍ച്ചിലെ 61,439 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ മുന്നേറ്റമാണ്. ഗ്രൂപ്പ് ബിസിനസ് വിഭാഗമാണ് ഈ നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചത്.
ഗ്രൂപ്പ് വാര്‍ഷികം പുതുക്കാവുന്ന പ്രീമിയത്തില്‍ 39 ശതമാനവും ഗ്രൂപ്പ് സിംഗിള്‍ പ്രീമിയത്തില്‍ 17.5 ശതമാനവും വളര്‍ച്ചയുണ്ടായി. വ്യക്തിഗത വിഭാഗത്തില്‍ നോണ്‍ സിംഗിള്‍ പ്രീമിയം 10.1 ശതമാനം വര്‍ധിച്ച് 1,26,900 കോടിയിലെത്തി. 2026 സാമ്പത്തികവര്‍ഷത്തില്‍ ആകെ 2.83 കോടിയിലധികം പുതിയ പോളിസികളാണു വിതരണം ചെയ്തത്.
പോളിസികളുടെ എണ്ണത്തിലുണ്ടായ 4.7 ശതമാനം വര്‍ധനയേക്കാള്‍ വലിയ വളര്‍ച്ചയാണു പ്രീമിയം തുകയില്‍ ഉണ്ടായത്.
Tags : Huge leap life insurance sector