മന്ത്രി ടി. സിദ്ദിഖ് വിദര്‍ശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് മന്ത്രി ടി. സിദ്ദിഖ്.
കോഴിക്കോട്: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് ഇനത്തില്‍ വെള്ളിമെഡല്‍ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം വിദര്‍ശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് മന്ത്രി ടി. സിദ്ദിഖ്.
കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണയിലെ വിദര്‍ശയുടെ വീട്ടിലെത്തി മന്ത്രി സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചു.
വിദര്‍ശയെ വീഡിയോ കോളിലൂടെ വിളിച്ച് മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിദര്‍ശയുടെ തുടര്‍ന്നുള്ള യാത്രയില്‍ ജോലി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
വിദര്‍ശയെ ഈ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പിന്തുണ നല്കിയ മാതാപിതാക്കളെയും മന്ത്രി അഭിനന്ദിച്ചു. കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സന്തോഷം പങ്കുവച്ച് മധുരം വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.
Tags : TSiddique Vidarsha K. Vinod Sports