x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികന്‍റെ രക്ഷയ്ക്കെത്തി മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: September 20, 2026 09:59 PM IST | Updated: September 20, 2026 09:59 PM IST

കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനു സഹായവുമായി മുഖ്യമന്ത്രി

വരാപ്പുഴ: കണ്ടെയ്നർ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനു സഹായവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. കോതാട് മൂലമ്പിള്ളി പാലത്തിനു മുകളിൽ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രക്തം വാർന്ന നിലയിൽ റോഡിൽ കിടന്ന യുവാവിനാണു മുഖ്യമന്ത്രി രക്ഷകനായത്.

ഇന്ന് വൈകിട്ടു ചേരാനല്ലൂരിൽനിന്ന് എറണാകുളത്തേക്കു മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോഴാണ് സംഭവം.

റോഡിൽ കിടന്ന യുവാവിനെ കണ്ടു കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥരോടു യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് പൈലറ്റ് വാഹനത്തിന്‍റെ അകമ്പടി ഇല്ലാതെയാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്.

Tags : ChiefMinister Motorcyclist Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up