x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​വേ​റി​യ​യി​ൽ ട്രെ​യി​ൻ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ക​ടു​ത്ത ചൂ​ടി​ൽ വലഞ്ഞ് യാ​ത്ര​ക്കാ​ർ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 13, 2026 10:40 AM IST | Updated: August 13, 2026 10:40 AM IST

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​യി​ൽ ഇ​ൻ​ഗോ​ൾ​സ്റ്റാ​റ്റി​ൽ നി​ന്ന് റേ​ഗ​ൻ​സ്‌​ബ​ർ​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന റീ​ജി​യ​ണ​ൽ ട്രെ​യി​ൻ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​ൻ അ​പ​ക​ടം.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ൻ​ചിം​ഗി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ക്രോ​സിം​ഗി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് 30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലു​ള്ള ക​ടു​ത്ത ചൂ​ടി​ൽ 150ഓ​ളം യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ട്രെ​യി​നി​നു​ള്ളി​ൽ കു​ടു​ങ്ങി.

മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച ട്രെ​യി​ൻ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പാ​ള​ത്തി​ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു.

കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ 65 വയസുകാ​ര​നാ​യ ഡ്രൈ​വ​റെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നി​സാ​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി ട്രെ​യി​ൻ

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഏ​ക​ദേ​ശം 250 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് നീ​ങ്ങി​യ ട്രെ​യി​ൻ സ​മീ​പ​ത്തെ കാ​ട്ടി​നു​ള്ളി​ലാ​ണ് നി​ന്ന​ത്. പു​റ​ത്ത് ക​ടു​ത്ത ചൂ​ടാ​യി​രു​ന്നെ​ങ്കി​ലും ട്രെ​യി​നി​ലെ എ​യ​ർ ക​ണ്ടീ​ഷ​നിംഗ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​തം ഒ​ഴി​വാ​യി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി വ​ഴി ഒ​രു​ക്കി​യ ശേ​ഷ​മാ​ണ് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം 150ഓ​ളം യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക ബ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി.

അ​തേ സ്ഥ​ല​ത്ത് വീ​ണ്ടും അ​പ​ക​ടം

റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ന്നു​കി​ട​ന്നി​രു​ന്ന​തി​നാ​ൽ ഡ്രൈ​വ​ർ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​താ​ണോ​യെ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. നേ​ര​ത്തെ​യും ഇ​തേ സ്ഥ​ല​ത്ത് സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ച​ര​ക്ക് ട്രെ​യി​നു​മാ​യി കാ​ർ കൂ​ട്ടി​യി​ടി​ച്ച് 33കാ​ര​ൻ മ​രി​ച്ചി​രു​ന്നു. 2025 ഓ​ഗ​സ്റ്റി​ലും ഇ​തേ സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Car Train 150Passengers Accident

Recent News

Corehub Up