x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഷ്ഫോ​ർ​ഡി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ബൈ​ബി​ൾ ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​മ്പ് 22ന്

വെബ്ഡെസ്ക്
Published: August 15, 2026 04:40 PM IST | Updated: August 15, 2026 04:40 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

​ആ​ഷ്ഫോ​ർ​ഡ്: യു​കെ​യി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ആ​ഷ്ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​വ​ധി​ക്കാ​ല ബൈ​ബി​ൾ ഓ​റി​യന്‍റേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

Malankara Bible Orientation Camp (MBOC) എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ് ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ വൈ​കു​ന്നേ​രം അഞ്ച് വ​രെ വി​ല്ലെ​സ്ബ​റോ WI ഹാ​ളി​ൽ ന​ട​ക്കും.

ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ ആ​രാ​ധ​നാ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന ഈ ​വ​ർ​ഷം സൊ​ഗ്‌​ദോ എ​ന്ന ആ​ത്മാ​വി​ൽ ക​ർ​ത്താ​വി​നെ ആ​രാ​ധി​ക്കാം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൻ പെ​രും​കൂ​ട്ട​ത്തി​ൽ ഒഐസിയു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ ക്ലാ​സു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷി​ജു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ൺ​സ​ൻ പെ​രും​കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഇ​ട​വ​ക ട്ര​സ്റ്റി ജോ​ൺ​സ​ൻ മാ​ത്യു​സും സെ​ക്ര​ട്ട​റി ലി​ജു ചാ​ക്കോ​യും ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. ക്യാ​മ്പി​ൽ ബൈ​ബി​ൾ ക്ലാ​സു​ക​ൾ, ഗ്രൂ​പ്പ് ആ​ക്ടി​വി​റ്റി​ക​ൾ, സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

Faith, Fun, Friendship എ​ന്ന പ്ര​മേ​യ​ത്തി​ലും അ​റി​യു​ക, സ്നേ​ഹി​ക്കു​ക, വ​ള​രു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ് കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ആ​ത്മീ​യ, സാ​മൂ​ഹി​ക, വ്യ​ക്തി​ത്വ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ആ​ഷ്ഫോ​ർ​ഡി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക മി​ഷ​നി​ലെ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ത്തി​ലും സൗ​ഹൃ​ദ​ത്തി​ലും സ​ന്തോ​ഷ​ത്തി​ലും വ​ള​രാ​ൻ ക്യാ​മ്പ് സ​ഹാ​യ​ക​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ സെ​ക്ര​ട്ട​റി സി​നു പൗ​ലോ​സ് ന​ന്ദി അ​റി​യി​ക്കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സ്നേ​ഹ​വി​രു​ന്നും കാ​ർ പാ​ർ​ക്കിംഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വേ​ദി: Willesborough WI Hall, വി​ലാ​സം: 100 Church Rd, Willesborough, Ashford, TN24 0JG, Kent.

Tags : MalankaraCatholicChurch MBOC2026 BibleOrientationCamp Ashford

Recent News

Corehub Up