x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ​യി​ൽ സ്ഥി​ര​താ​മ​സ വീ​സ​യ്ക്കു​ള്ള കാ​ത്തി​രി​പ്പ് 10 മു​ത​ൽ 15 വ​ർ​ഷം വ​രെ​യാ​യേ​ക്കാം; അ​ന്തി​മ തീ​രു​മാ​നം അ​ടു​ത്ത​യാ​ഴ്ച

സജി പുലിക്കാട്ടിൽ
Published: November 2, 2026 03:33 PM IST | Updated: November 2, 2026 03:33 PM IST

യുകെ പതാക

ല​ണ്ട​ൻ: യു​കെ​യി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് സ്ഥി​ര​താ​മ​സാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു.

നി​ല​വി​ലു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തെ സ്ഥി​ര​താ​മ​സ യോ​ഗ്യ​താ കാ​ലാ​വ​ധി പ​ത്ത് വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും ചി​ല വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് 15 വ​ർ​ഷ​മാ​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഹോം ​സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച "Earned Settlement' എ​ന്ന പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം.

സ്ഥി​ര​താ​മ​സം നി​ശ്ചി​ത കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ മാ​ത്രം ല​ഭി​ക്കു​ന്ന അ​വ​കാ​ശ​മ​ല്ലെ​ന്നും സാ​മ്പ​ത്തി​ക സം​ഭാ​വ​ന, നി​യ​മാ​നു​സൃ​ത​മാ​യ ജീ​വി​തം, സാ​മൂ​ഹി​ക​മാ​യ ഇ​ട​പെ​ട​ൽ, ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ നേ​ടി​യെ​ടു​ക്കേ​ണ്ട​താ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

2025 ന​വം​ബ​ർ 20-ന് ​സ​ർ​ക്കാ​ർ ഇ​തു​സം​ബ​ന്ധി​ച്ച പൊ​തു​ജ​നാ​ഭി​പ്രാ​യ ശേ​ഖ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. 2026 ഫെ​ബ്രു​വ​രി 12-ന് ​അ​വ​സാ​നി​ച്ച ഈ ​ന​ട​പ​ടി​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ച്ച​താ​യി സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധി​ച്ച​ശേ​ഷം അ​ന്തി​മ ന​യം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 15 വ​ർ​ഷം

സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ സ്ഥി​ര​താ​മ​സം നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും.

എ​ന്നാ​ൽ കു​റ​ഞ്ഞ​തും ഇ​ട​ത്ത​ര​വു​മാ​യ നി​ല​വാ​ര​മു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ അ​ടി​സ്ഥാ​ന യോ​ഗ്യ​താ കാ​ലാ​വ​ധി 15 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്താ​നാ​ണ് ആ​ലോ​ച​ന. സോ​ഷ്യ​ൽ കെ​യ​ർ, കെ​യ​ർ അ​സി​സ്റ്റ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടും.

അ​തേ​സ​മ​യം, ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ സ്ഥി​ര​താ​മ​സ​ത്തി​ന് അ​ർ​ഹ​ത നേ​ടാ​നു​ള്ള അ​വ​സ​ര​വും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

50,270 പൗ​ണ്ടി​ന് മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു​മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ഹ​രാ​യ​വ​ർ​ക്കും അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ സ്ഥി​ര​താ​മ​സം നേ​ടാ​ൻ സാ​ധി​ച്ചേ​ക്കും.

സ​മൂ​ഹ​സേ​വ​ന​ത്തി​ലും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക് മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ കാ​ലാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വു​മു​ണ്ട്.

നി​ല​വി​ൽ ബ്രി​ട്ട​നി​ലു​ള്ള​വ​ർ​ക്കും നി​യ​മം ബാ​ധ​ക​മാ​കു​മോ?

പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ലെ ഏ​റ്റ​വും ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ശം നി​ല​വി​ൽ ബ്രി​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്.

നി​ല​വി​ൽ ILR ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത എ​ല്ലാ​വ​രെ​യും പു​തി​യ വ്യ​വ​സ്ഥ​ക​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് പ്രാ​ഥ​മി​ക നി​ർ​ദേ​ശം.

അ​തി​നാ​ൽ നി​ല​വി​ലെ അ​ഞ്ച് വ​ർ​ഷ​ത്തെ വ്യ​വ​സ്ഥ പ്ര​കാ​രം ബ്രി​ട്ട​നി​ലെ​ത്തി​യ​വ​രും ഇ​തി​ന​കം വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രും പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ അ​ധി​ക​കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

എ​ന്നാ​ൽ നി​ല​വി​ലു​ള്ള താ​മ​സ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളോ മാ​റ്റ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ട​ക്കാ​ല സം​ര​ക്ഷ​ണ​മോ ന​ൽ​ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല.

കെ​യ​ർ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ​ങ്ക

ബ്രി​ട്ട​നി​ലെ സാ​മൂ​ഹി​ക പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഭാ​വ​ന നി​ർ​ണാ​യ​ക​മാ​ണ്. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ സ്ഥി​ര​താ​മ​സ വ്യ​വ​സ്ഥ ഈ ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സു​ര​ക്ഷ​യെ​യും കു​ടും​ബ​ങ്ങ​ളു​ടെ ഭാ​വി​യെ​യും ബാ​ധി​ക്കു​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ മു​ന്ന​റി​യി​പ്പ്.

യൂ​ണി​സ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​ഡ്രി​യ ഈ​ഗ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ കെ​യ​ർ ജീ​വ​ന​ക്കാ​ർ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി തേ​ടി പോ​കാ​ൻ ഇ​ത് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും അ​തു​വ​ഴി ബ്രി​ട്ട​നി​ലെ പ​രി​ച​ര​ണ മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം വ​ർ​ധി​ക്കാ​മെ​ന്നും സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ലേ​ബ​ർ പാ​ർ​ട്ടി​യി​ലു​ണ്ടാ​യ ക​ടു​ത്ത എ​തി​ർ​പ്പു​ക​ളെ തു​ട​ർ​ന്ന് നി​ല​വി​ൽ യു​കെ​യി​ലു​ള്ള സോ​ഷ്യ​ൽ കെ​യ​ർ വ​ർ​ക്ക​ർ​മാ​രെ 15 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ് എ​ന്ന നി​ബ​ന്ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കും. എ​ന്നാ​ൽ മ​റ്റ് ഭൂ​രി​ഭാ​ഗം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്ഥി​ര​താ​മ​സ വി​സ​യ്ക്കു​ള്ള കാ​ല​യ​ള​വ് അ​ഞ്ചി​ൽ നി​ന്ന് പ​ത്ത് വ​ർ​ഷ​മാ​യി ഇ​ര​ട്ടി​ക്കാ​നാ​ണ് സാ​ധ്യ​ത.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സ​ർ​ക്കാ​രിന്‍റെ നി​ല​പാ​ടും

2026 മു​ത​ൽ 2030 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 16 ല​ക്ഷം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ബ്രി​ട്ട​നി​ൽ സ്ഥി​ര​താ​മ​സ​ത്തി​ന് അ​ർ​ഹ​ത ല​ഭി​ക്കു​മെ​ന്നാ​ണ് ഹോം ​ഓ​ഫീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും സ്ഥി​ര​താ​മ​സം ല​ഭി​ക്കു​ന്ന​തോ​ടെ പൊ​തു​ഫ​ണ്ടു​ക​ളി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് സ​ർ​ക്കാ​രി​ന്റെ സാ​മ്പ​ത്തി​ക ആ​ശ​ങ്ക​ക​ളി​ലൊ​ന്ന്.

കു​ടി​യേ​റ്റ​ക്കാ​ർ ബ്രി​ട്ടീ​ഷ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​യും പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വാ​കു​ന്ന തു​ക​യും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രിന്‍റെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ്ഥി​ര​താ​മ​സം വൈ​കി​പ്പി​ക്കു​ന്ന​ത് ചൂ​ഷ​ണ​ത്തി​നും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കാ​മെ​ന്ന് പാ​ർ​ല​മെ​ന്‍റിന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ 15-ന് ​പാ​ർ​ല​മെ​ന്‍റിന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ സ​മി​തി​ക്ക് മു​മ്പാ​കെ സം​സാ​രി​ച്ച ഹോം ​സെ​ക്ര​ട്ട​റി ഷ​ബാ​ന മ​ഹ്മൂ​ദ്, പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളും സാ​മ്പ​ത്തി​ക വി​ല​യി​രു​ത്ത​ലു​ക​ളും പ​രി​ശോ​ധി​ച്ച​ശേ​ഷം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​ർ 31-ലെ ​റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​ൽ 1.45 ല​ക്ഷ​ത്തി​ല​ധി​കം പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​രി​ട്ട് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രി​ൽ നി​ന്നു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ലു​ള്ള കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

ബ്രി​ട്ട​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്ത് നി​കു​തി അ​ട​യ്ക്കു​ക​യും കു​ടും​ബ​ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യും ചെ​യ്ത കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​തീ​ക്ഷ​ക​ളും സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക താ​ത്​പ​ര്യ​ങ്ങ​ളും ത​മ്മി​ൽ എ​ങ്ങ​നെ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കു​മെ​ന്ന​താ​ണ് ഇ​നി നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്.

Tags : UK Visa WaitingPeriod FinalDecision

Recent News

Corehub Up