x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​നോ​ജ് സ്റ്റീ​ഫ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഉ​ഴ​വൂ​രി​ൽ നാ​ട്ടു​കാ​ര്‍​ക്ക് ന​ട​ക്കാ​നൊ​രു

വെബ്ഡെസ്ക്
Published: November 2, 2026 04:20 PM IST | Updated: November 2, 2026 04:36 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഉ​ഴ​വൂ​ര്‍: സ്വ​സ്ഥ​മാ​യി അ​ൽ​പ​നേ​രം ന​ട​ക്കാം. യോ​ഗ​യും വ്യാ​യാ​മ​വും ചെ​യ്യാം. ഉ​ഴ​വൂ​ർ ടൗ​ണി​നു തൊ​ട്ട​ടു​ത്ത​ടു​ത്ത് റോ​ഡ​രി​ക​ത്ത് സ​നോ​ജ് സ്റ്റീ​ഫ​ൻ സ്‌​മാ​ര​ക ട്ര​സ്റ്റ് നി​ർ​മി​ക്കു​ന്ന പാ​ർ​ക്ക് വേ​റി​ട്ടൊ​രു സ​ങ്ക​ൽ​പ​ത്തി​ന്‍റെ സാ​ക്ഷാ​ൽ​കാ​ര​മാ​ണ്.

പ്ര​വാ​സി മ​ല​യാ​ളി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ല​വു​ങ്ക​ൽ ഇ.​എം. സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന പാ​ർ​ക്ക് ഈ ​മാ​സം 18ന് ​തു​റ​ക്കും. മാ​ങ്ക​നാ​ൽ പാ​ല​ത്തി​നു സ​മീ​പം സ്ഥ​ലം വാ​ങ്ങി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ത​യാ​റാ​ക്കു​ന്ന പാ​ർ​ക്കി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും ന​ട​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം സൗ​ജ​ന്യം. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മ​ക​ൻ സ​നോ​ജി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ് സ്റ്റീ​ഫ​ൻ ജ​ന്മ​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭ​ത്തി​നു തു​ട​ക്കം കു​റി​യ്ക്കു​ന്ന​ത്.

40 സെ​ന്‍റ് സ്ഥ​ല​ത്തു ന​ട​പ്പു​വ​ഴി​യും യോ​ഗ, വ്യാ​യാ​മ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്നു. വ​ഴി​യു​ടെ വ​ശ​ങ്ങ​ൾ പൂ​ച്ചെ​ടി​ക​ൾ ന​ട്ട് മ​നോ​ഹ​ര​മാ​ക്കി. യേ​ശു​ക്രി​സ്തു മു​ത​ൽ വ​യ​ലാ​ർ രാ​മ​വ​ർ​മ വ​രെ 18 പേ​രു​ടെ അ​ർ​ധ​കാ​യ പ്ര​തി​മ​ക​ൾ പാ​ർ​ക്കി​ലേ​ക്കു ആ​ളു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

 

K-Rail Survey

പാ​ർ​ക്കി​ൽ എ​ത്തു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും ജീ​വി​ത​ത്തി​ൽ എ​പ്പോ​ഴെ​ങ്കി​ലും സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള​വ​രു​ടെ പ്ര​തി​മ​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​തി​ൽ മൂ​ന്ന് പേ​ര് ഉ​ഴ​വൂ​രി​ലും കു​റി​ച്ചി​ത്താ​ന​ത്തും ജ​നി​ച്ചു വേ​റി​ട്ട പാ​ത​യി​ലൂ​ടെ ന​ട​ന്ന​വ​ർ.

നാ​ട​ൻ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ചെ​റി​യൊ​രു ക​ഫേ കൂ​ടി ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ഈ ​മാ​സം 18ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ഇ.​എം. സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ 7.30 വ​രെ​യു​മാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം.

അ​ര നൂ​റ്റാ​ണ്ട് മു​ൻ​പ് 1977ൽ ​അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ സ്റ്റീ​ഫ​ൻ ഇ​പ്പോ​ഴും സാ​മൂ​ഹി​ക രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. മി​ലി​റ്റ​റി എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീ​സി​ൽ സേ​വ​നം ചെ​യ്‌​ത ശേ​ഷ​മാ​യി​രു​ന്നു അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫോ​റം ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നാ​യി​രു​ന്നു.

കേ​ര​ള സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​ൻ. കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും അ​മേ​രി​ക്ക​യി​ലാ​ണെ​ങ്കി​ലും സ്റ്റീ​ഫ​ൻ വ​ർ​ഷ​ത്തി​ൽ പ​ല ത​വ​ണ നാ​ട്ടി​ൽ എ​ത്തും.

Tags : Uzhavoor NallaVazhi SanojStephen NRINews

Recent News

Corehub Up