x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ലോ​ക സ​ൺ​ഡേ സ്കൂ​ൾ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

പി.പി. ചെ​റി​യാ​ൻ
Published: November 2, 2026 03:49 PM IST | Updated: November 2, 2026 03:49 PM IST

പരിപാടിയിൽ നിന്ന്

ഡാ​ള​സ്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ട​വ​ക​ക​ളി​ൽ ആ​ച​രി​ക്കു​ന്ന ലോ​ക സ​ൺ​ഡേ സ്കൂ​ൾ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ റാ​ലി​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ദേ​വാ​ല​യ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. രേ​ജി​ൻ രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

വി​ശ്വാ​സ​വും ഐ​ക്യ​വും പ്ര​ക​ട​മാ​ക്കി​യ റാ​ലി​ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യി​ൽ സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കും വ​ച​ന ശു​ശ്രൂഷ​യ്ക്കും വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

കു​ട്ടി​ക​ളി​ൽ ക്രി​സ്തീ​യ വി​ശ്വാ​സ​വും മൂ​ല്യ​ങ്ങ​ളും വ​ള​ർ​ത്തു​ന്ന​തി​നും ദൈ​വ​വ​ച​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​ത്തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും സ​ൺ​ഡേ സ്കൂ​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ദി​നാ​ച​ര​ണം.

Tags : WorldSundaySchoolDay St.PaulsMarThomaChurch Dallas NRINews

Recent News

Corehub Up