ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്-3 സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6:30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വതിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി തേടുവാൻ താത്പര്യമുള്ളവർ 60671045, 99795063, 99610978 എന്നീ നമ്പറുകളിൾ വിളിച്ചോ https://tinyurl.com/mvbtdsjv എന്ന ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Tags : LegalClinic LegalCellKuwaitChapter FIRAKuwait NRINews