ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യുഎഇ സെൻട്രൽ കമ്മിറ്റിയുടെ 2026-28 ലേക്കുള്ള ഭാരവാഹികളെ അബുദാബിയിൽ കൂടിയ സെൻട്രൽ ജനറൽബോഡി യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് - അഷറഫ് കരുനാഗപ്പള്ളി (അജ്മാൻ), ജനറൽ സെക്രട്ടറി - എം. യു. ഇർഷാദ് (അബുദാബി), ട്രഷറർ - ഹാരിസ് കൊടുങ്ങല്ലൂർ (ഷാർജ), വൈസ് പ്രസിഡന്റുമാർ: നിബു സാം ഫിലിപ്പ്, റോബി യോഹന്നാൻ, ജോയിന്റ് സെക്രട്ടറിമാർ: അലി ആളൂർ, ഷാജഹാൻ, ജോയിന്റ് ട്രഷറർ: ഇല്ല്യാസ്.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.പി. മുഹമ്മദാലിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി രഞ്ജൻ ജേക്കബ് റിപ്പോർട്ടും ട്രഷറർ സജീവൻ കണക്കും അവതരിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൻസാർ താജ്, അബുദാബി മലയാളി സമാജത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജേഷ് വടകര, അമീർ കല്ലമ്പലം, സിറാജ് എന്നിവരെ ആദരിച്ചു.
വീക്ഷണം ഫോറം മുൻപ്രസിഡന്റുമാരായ ഇ.കെ. നസീർ, ഇ.പി. ജോൺസൺ, എൻ.എ. ഹസൻ, ജനറൽ സെക്രട്ടറി ഷുക്കൂർ ചാവക്കാട്, യൂണിറ്റ് പ്രസിഡന്റുമാരായ ടി.എം. നിസാർ, ജിജു പി.തോമസ്, രാജീവ് എന്നിവർ സംസാരിച്ചു.
Tags : VeekshanamForum NewOfficeBearers Leadership MalayaliCommunity