x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ്, അ​മി​ത പ്രീ​മി​യം വ​ർ​ധ​ന പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കെ​ഡി​എ​ൻ​എ കു​വൈ​റ്റ്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: November 2, 2026 11:33 AM IST | Updated: November 2, 2026 11:34 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പു​തി​യ പ്രീ​മി​യം നി​ര​ക്കു​ക​ളി​ലെ വ​ർ​ധ​ന പി​ൻവ​ലി​ക്ക​ണ​മെ​ന്നും കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡി​എ​ൻഎ) കു​വൈ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ ആ​ശ​ങ്ക സൃ​ഷ്‌‌ടി​ച്ചി​ട്ടു​ണ്ട്.

പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പ്രീ​മി​യ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​ണ്.

പു​തി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം 51 - 60 പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ വ്യ​ക്തി​ഗ​ത പോ​ളി​സി​യു​ടെ പ്രീ​മി​യ​ത്തി​ൽ 168 ശ​ത​മാ​ന​വും 61 - 70 പ്രാ​യ​വി​ഭാ​ഗ​ത്തി​ൽ 250 ശ​ത​മാ​ന​വും വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മാ​ണ്.

നി​ര​ക്ക് വ​ർ​ധ​ന​യു​ടെ യു​ക്തി​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും സു​താ​ര്യ​മാ​യി വ്യ​ക്ത​മാ​ക്കു​ക​യും നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ത​ട​സമി​ല്ലാ​തെ പു​തു​ക്കു​ക​യും വേ​ണം.

മു​തി​ർ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​കാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്ന നി​ല​വി​ലെ നി​ര​ക്കു​ക​ൾ പു​നഃ​പ​രി​ശോ​ധി​ച്ച് എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി തു​ട​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NORKACare KDNAKuwait InsurancePremium

Recent News

Corehub Up