x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

വെബ്ഡെസ്ക്
Published: November 2, 2026 12:18 PM IST | Updated: November 2, 2026 12:18 PM IST

ഡോ. ​മൊ​ണാ​ലി​സ സംസാരിക്കുന്നു

റി​യാ​ദ്: കിം​സ് ആ​ശു​പ​ത്രി, ഷോ​ല മാ​ൾ, മ​ല​ബാ​ർ ഗോ​ൾ​ഡ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത​നാ​ർ​ബു​ദ ബോ​ധ​വത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ലെ ഷോ​ല മാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി.

കിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​മൊ​ണാ​ലി​സ സ്ത്രീ​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം, ക്ഷേ​മം, സ്വ​യം​പ​രി​ച​ര​ണം, ശ​രീ​ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം, സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​യി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി. തു​ട​ർ​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ദീ​പ്തി സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ, സ്വ​യം​പ​രി​ശോ​ധ​ന​യു​ടെ പ്രാ​ധാ​ന്യം, സ്ക്രീ​നിംഗ്, തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ, രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.

പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. കിം​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​യ ഫ​സീ​ല എ. ​ബ​ഷീ​ർ, സി​ന്ധു​ജ കി​ഴ​ക്കേ​വീ​ട്ടി​ൽ എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

പ​ങ്കെ​ടു​ത്ത​വ​രു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​ടി​സ്ഥാ​ന ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഡോ. ​മൊ​ണാ​ലി​സ​യ്ക്കും ഡോ. ​ദീ​പ്തി​ക്കും പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ വി.​എ​സ്. സ​ജി​ന ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ന​ഴ്‌​സ് ഫ​സീ​ല എ. ​ബ​ഷീ​റി​നെ കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ​യും സി​ന്ധു​ജ കി​ഴ​ക്കേ​വീ​ട്ടി​ലി​നെ ട്ര​ഷ​റ​ർ സീ​ന സെ​ബി​നും ആ​ദ​രി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ത​നാ​ർ​ബു​ദം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ക്കു​ക​യും കേ​ക്ക് മു​റി​ക്കു​ക​യും ചെ​യ്തു.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ൽ കിം​സ് ആ​ശു​പ​ത്രി മാ​ർ​ക്ക​റ്റിംഗ് മാ​നേ​ജ​ർ ഷാ​ഫി ഷ​ഹാ​ബു​ദ്ദീ​ൻ, കേ​ളി പ്ര​വ​ർ​ത്ത​ക​ൻ സു​ജി​ത് വ​ട​ക്കേ​മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

പ​ബ്ലി​സി​റ്റി കോഓ​ർ​ഡി​നേ​റ്റ​റാ​യി സി​ജി​ൻ കൂ​വ​ള്ളൂ​രും സ്റ്റേ​ജ്, ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ൽ സു​കേ​ഷ് നാ​രാ​യ​ണ​നും ബി​ജു താ​യ​മ്പ​ത്തും പ്ര​വ​ർ​ത്തി​ച്ചു.

കേ​ളി കു​ടും​ബ വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ഷ​ഹീ​ബ വി.​കെ. സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : BreastCancer AwarenessCamp Keli Kudumbavedi NRINews

Recent News

Corehub Up