ഡാളസ്: മാർത്തോമ്മ സഭയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള ഇടവകകളിൽ ആചരിക്കുന്ന ലോക സൺഡേ സ്കൂൾ ദിനത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഞായറാഴ്ച രാവിലെ സൺഡേ സ്കൂൾ വിദ്യാർഥികൾ അണിനിരന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവാലയ പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ ഇടവക വികാരി റവ. രേജിൻ രാജുവിന്റെ നേതൃത്വത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.