x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന 56 ടൂ​ർ​ണ​മെ​ന്‍റി​ൽ ഡെ​ല​വെ​യ​ർ ടീം ​ചാ​മ്പ്യ​ന്മാ​ർ

സുമോദ് തോമസ് നെല്ലിക്കാല
Published: August 15, 2026 04:21 PM IST | Updated: August 15, 2026 04:21 PM IST

പരിപാടിയിൽ നിന്ന്

പെ​ൻ​സി​ൽ​വാ​നി​യ: ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പോ​ക്കോ​നോ​സി​ലു​ള്ള കാ​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച 56 ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ​മാ​പി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റ് 56 ഗെ​യിം​സ് പ്രേ​മി​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡെ​ല​വെ​യ​ർ ടീം ​ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.

സ​ക്ക​റി​യ പെ​രി​യ​പു​രം (ക്യാ​പ്റ്റ​ൻ), ജി​മ്മി​ച്ച​ൻ (വ​ർ​ഗീ​സ് തോ​മ​സ്) - ഡെ​ട്രോ​യി​റ്റ്, ഇ​ട്ടൂ​പ്പ് - ടാ​മ്പ, ഫ്ലോ​റി​ഡ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ​മ്പ ടീം ​എ ര​ണ്ടാം സ്ഥാ​നം നേ​ടി. ജോ​യ് ത​ട്ടാ​ർ​കു​ന്നേ​ൽ (ക്യാ​പ്റ്റ​ൻ), ജോ​ൺ പ​ണി​ക്ക​ർ, വ​ത്സ ജോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു പ​മ്പ ടീം ​എ.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ​മ്പ ടീം ​ബി മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റാ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ. ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ വേ​ദി​യാ​യി.

മി​ക​ച്ച കാ​യി​ക​മി​ക​വി​നൊ​പ്പം ടീ​മു​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ​വും മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​ക​ട​മാ​യി. ക​ൺ​വ​ൻ​ഷ​നി​ലെ മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ടൂ​ർ​ണ​മെ​ന്‍റും പ​ങ്കെ​ടു​ത്ത​വ​ർ​ക്കും കാ​ണി​ക​ൾ​ക്കും ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ൺ​വൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി കാ​യി​ക​മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ പ്രാ​ധാ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ഫൊ​ക്കാ​ന​യു​ടെ കൂ​ട്ടാ​യ്മ​യും സൗ​ഹൃ​ദ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ടൂ​ർ​ണ​മെ​ന്‍റ് നി​ർ​ണാ​യ​ക​മാ​യി.

പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പോ​ക്കോ​നോ​സ് മേ​ഖ​ല​യി​ലെ കാ​ല​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളും ടൂ​ർ​ണ​മെന്‍റി​ന് മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം സ​മ്മാ​നി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത ടീ​മം​ഗ​ങ്ങ​ളെ ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളും സം​ഘാ​ട​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags : FOKANA56 DelawareTeam Champions Tournament Pennsylvania

Recent News

Corehub Up