ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോർക്ക്: നവരാത്രി ആഘോഷങ്ങൾക്ക് വ്യത്യസ്തമായൊരു മുഖം നൽകിക്കൊണ്ട് മന്ത്ര യുഎസ്എ വനിതാ ഫോറം സംഘടിപ്പിക്കുന്ന "നവ ദുർഗാസ്' ഈ മാസം 11 മുതൽ 20 വരെ നടക്കും. പത്ത് ദിവസങ്ങളിലായി വിവിധ മേഖലകളിൽ പ്രാവീണ്യവും അനുഭവസമ്പത്തുമുള്ള പത്ത് വനിതകളാണ് വിശിഷ്ടാതിഥികളായി എത്തുന്നത്.
ഓരോരുത്തരും തങ്ങളുടെ പ്രവർത്തനമേഖലകളിലെ അറിവും അനുഭവങ്ങളും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പങ്കുവയ്ക്കുകയും പ്രസക്തമായ വിഷയങ്ങളിൽ ചർച്ചകൾ നയിക്കുകയും ചെയ്യും.
ആത്മീയതയും ദേവി ഉപാസനയും മുതൽ സ്ത്രീകളുടെ ആരോഗ്യം, ജീവിതശൈലി, സാംസ്കാരിക വിഷയങ്ങൾ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പരിപാടിയിൽ ചർച്ചയാകും. ഓരോ ദിവസവും അതത് മേഖലകളിൽ അറിവും അനുഭവസമ്പത്തുമുള്ള വനിതകൾ തങ്ങളുടെ വൈദഗ്ധ്യവും പ്രായോഗിക അറിവുകളും പങ്കുവയ്ക്കും.
മന്ത്ര വനിതാ ഫോറം ചെയർപേഴ്സൺ ഡോ. നീന കുമാറിന്റെ നേതൃത്വത്തിലാണ് പത്തുദിവസത്തെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്കൊപ്പം അറിവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനും സമൂഹത്തിന് പ്രയോജനകരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
ഈ മാസം 11 മുതൽ 20 വരെ എല്ലാ ദിവസവും അമേരിക്കൻ ഈസ്റ്റേൺ സമയം രാത്രി എട്ടിന് സൂം വഴിയാണ് പരിപാടികൾ നടക്കുന്നത്.
മീറ്റിംഗ് ഐഡി: 830 2846 0457, പാസ്കോഡ്: mantrah.
2027 ജൂലൈ രണ്ട് മുതൽ അഞ്ച് വരെ കണക്റ്റിക്കട്ടിലെ സ്റ്റാംഫോർഡിൽ നടക്കുന്ന മന്ത്രയുടെ മൂന്നാമത് ഗ്ലോബൽ ഹിന്ദു കൺവൻഷനായ ശാക്തേയം 2027ന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ഒന്നാണ് നവ ദുർഗാസ് 2026.
പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മന്ത്ര വനിതാ ഫോറം അറിയിച്ചു.
Tags : NavaDurgas2026 MantraUSA NavaratriCelebrations WomenEmpowerment