പരിപാടിയിൽ നിന്ന്
റോം: ഇറ്റലിയിലെ പ്രവാസി മലയാളികളുടെ കായികരംഗത്തിന് ആവേശവും സൗഹൃദത്തിന്റെ പുതിയ അനുഭവങ്ങളും പകര്‍ന്നുകൊണ്ട് റൊമാന്‍സ് വോളിബോള്‍ സംഘടിപ്പിച്ച രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് റോമില്‍ അരങ്ങേറി.
കായികതാരങ്ങളുടെയും കായികപ്രേമികളുടെയും സാന്നിധ്യത്തില്‍ നടന്ന ടൂര്‍ണമെന്റ് പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസജീവിതത്തില്‍ ജോലി നമുക്ക് സാമ്പത്തിക സുരക്ഷിതത്വം നല്കുമ്പോള്, ഇത്തരം കായിക സാംസ്കാരിക കൂട്ടായ്മകളാണ് മാനസിക സന്തോഷവും സാമൂഹികബന്ധങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രഫ. ജോസ് വട്ടക്കോട്ടയില്‍ പറഞ്ഞു.

വോളിബോള്‍ നമ്മെ പഠിപ്പിക്കുന്നത് കൂട്ടായ്മയുടെ മഹത്തായ പാഠമാണ്. ഓരോ വിജയത്തിനും പിന്നില്‍ ഒരു ടീമിന്റെ കൂട്ടായ പരിശ്രമമുണ്ട്. പ്രവാസജീവിതത്തിലും പരസ്പരവിശ്വാസവും സഹകരണവും ഐക്യവുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായികമത്സരങ്ങള്‍ യുവതലമുറയില്‍ അച്ചടക്കവും നേതൃത്വപാടവവും ആരോഗ്യകരമായ ജീവിതശൈലിയും വളര്‍ത്തുന്നതിനൊപ്പം പ്രവാസി സമൂഹത്തില്‍ പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
Tags : Rome MalayaliExpats VolleyballTournament RomanceVolleyball MalayaliCommunity UnityInSports