x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ഓ​ള്‍ യു​കെ ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റ്: സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ചാ​മ്പ്യ​ന്മാ​ർ

ജാഗി ജോസഫ്‌
Published: October 13, 2026 04:12 PM IST | Updated: October 13, 2026 04:15 PM IST

സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ടീം ട്രോഫിയുമായി

ഗ്ലോ​സ്റ്റ​ർ: ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ഓ​ള്‍ യു​കെ ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സ്റ്റോ​ക്ക് ല​യേ​ണ്‍​സ് ചാ​മ്പ്യ​ന്മാ​രാ​യി. ര​ണ്ടാം സ്ഥാ​ന​ത്ത് സ്റ്റോ​ക്ക് ല​യ​ണ്‍ വാ​രി​യേ​ഴ്സും മൂ​ന്നാം സ്ഥാ​ന​ത്ത് വൂ​സ്റ്റ​ര്‍ തെ​മ്മാ​ഡീ​സും നാ​ലാം സ്ഥാ​ന​ത്ത് കൊ​മ്പ​ന്‍​സ് ബ്ലൂ​വും വി​ജ​യം സ്വ​ന്ത​മാ​ക്കി. 

17 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സി​ന്‍റെ സ്വാ​ഗ​ത​പ്ര​സം​ഗ​ത്തോ​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന​ത്തി​ന് മേ​യ​റു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി.


ഗ്ലോ​സ്റ്റ​റി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​രം വ​ന്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഏ​വ​രും ഏ​റ്റെ​ടു​ത്ത​ത്.

ക്ല​ബി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച അ​ജി​ത് അ​ഗ​സ്റ്റി​നും അ​ജ​യ്യും ജോ​ജി തോ​മ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തിന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ത്തെ ഈ ​മി​ക​വു​റ്റ ക്ല​ബ്.

ക്ല​ബി​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ര്‍​ത്ത​നം മു​ത​ലി​ങ്ങോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കു​വ​ച്ചു. വ​ടം​വ​ലി​ക്ക് കാ​യി​ക​മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് മ​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍ മേ​യ​ര്‍​ക്ക് മ​ന​സി​ലാ​ക്കി ന​ല്‍​കു​ക​യും ചെ​യ്തു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

കാ​യി​ക​മ​ത്സ​ര​ങ്ങ​ളോ​ട് ഏ​റെ താ​ത്പ​ര്യ​മു​ള്ള മേ​യ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും വൈ​കു​ന്നേ​രം വ​രെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​ക​യും ചെ​യ്തു. റി​ബ​ണ്‍ മു​റി​ച്ച് മേ​യ​ര്‍ മ​ത്സ​രം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​കെ​യി​ലെ പ്ര​മു​ഖ വ​ടം​വ​ലി റ​ഫ​റി​യാ​യ ബി​ജോ പാ​റ​ശ്ശേ​രി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ റ​ഫ​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു. 17 ടീ​മു​ക​ള്‍ 64 പൂ​ള്‍ വ​ലി​യി​ല്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ല്‍ നി​ന്ന് എ​ട്ട് ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

തു​ട​ര്‍​ന്ന് സെ​മി​ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി. യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്ഗേ​ജ് അ​ഡൈ്വ​സിംഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജ് ഡ​യ​റ​ക്ട​ര്‍ ജെ​ഗി ജോ​സ​ഫ് വി​ജ​യി​ക​ള്‍​ക്ക് 1101 പൗ​ണ്ടും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.

ര​ണ്ടാം സ​മ്മാ​ന​മാ​യ 701 പൗ​ണ്ട് ലോ ​ആ​ന്‍​ഡ് ലോ​യേ​ഴ്‌​സും മൂ​ന്നാം സ​മ്മാ​നം 501 പൗ​ണ്ട് ഫ്ര​ണ്ട്‌​സ് മ​ല​യാ​ളി​യു​മാ​ണ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രു​ന്ന​ത്. നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​വ​ര്‍​ക്ക് ടാ​ലി അ​ക്കൗ​ണ്ടിംഗും സ​മ്മാ​നം ന​ല്‍​കി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റാ​ഫി​ള്‍ ന​റു​ക്കെ​ടു​പ്പും സം​ഘ​ടി​പ്പി​ച്ചു. റാ​ഫി​ള്‍ ന​റു​ക്കെ​ടു​പ്പ് ത​ത്സ​മ​യം ന​ട​ത്തി വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റി. ഒ​ന്നാം സ​മ്മാ​ന​മാ​യി 200 പൗ​ണ്ടി​ന്‍റെ സൈ​ക്കി​ളാ​ണ് ന​ല്‍​കി​യ​ത്.

ഇ​രു​പ​തോ​ളം സ​മ്മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഗ്ലോ​സ്റ്റ​റി​ലെ കാ​യി​ക പ്രേ​മി​ക​ള്‍ ഒ​ന്ന​ട​ങ്കം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ ഗ്ലോ​സ്റ്റ​ര്‍ കിം​ഗ്സ് ട​ഗ് ഓ​ഫ് വാ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഏ​വ​ര്‍​ക്കും മ​റ​ക്കാ​നാ​കാ​ത്ത മ​ത്സ​ര​മാ​യി മാ​റി.

Tags : GloucesterKings StockLions TugOfWar Tournament Champions

Recent News

Corehub Up