Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NavaDurgas2026

America

നവരാത്രി ആഘോഷങ്ങൾക്ക് വേറിട്ട മുഖമായി "നവ ദുർഗാസ് 2026'

ന്യൂ​യോ​ർ​ക്ക്: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യൊ​രു മു​ഖം ന​ൽ​കി​ക്കൊ​ണ്ട് മ​ന്ത്ര യു​എ​സ്എ വ​നി​താ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന "ന​വ ദു​ർ​ഗാ​സ്' ഈ ​മാ​സം 11 മു​ത​ൽ 20 വ​രെ ന​ട​ക്കും. പ​ത്ത് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യ​വും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള പ​ത്ത് വ​നി​ത​ക​ളാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​ത്.

ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ലെ അ​റി​വും അ​നു​ഭ​വ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും പ്ര​സ​ക്ത​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​യി​ക്കു​ക​യും ചെ​യ്യും.

ആ​ത്മീ​യ​ത​യും ദേ​വി ഉ​പാ​സ​ന​യും മു​ത​ൽ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യം, ജീ​വി​ത​ശൈ​ലി, സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി നി​ത്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ ച​ർ​ച്ച​യാ​കും. ഓ​രോ ദി​വ​സ​വും അ​ത​ത് മേ​ഖ​ല​ക​ളി​ൽ അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള വ​നി​ത​ക​ൾ ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ​വും പ്രാ​യോ​ഗി​ക അ​റി​വു​ക​ളും പ​ങ്കു​വ​യ്ക്കും.

മ​ന്ത്ര വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​നീ​ന കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്തു​ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം അ​റി​വും അ​നു​ഭ​വ​ങ്ങ​ളും പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കാ​നും സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​ക​ര​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്.

ഈ ​മാ​സം 11 മു​ത​ൽ 20 വ​രെ എ​ല്ലാ ദി​വ​സ​വും അ​മേ​രി​ക്ക​ൻ ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി എ​ട്ടി​ന് സൂം ​വ​ഴി​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

മീ​റ്റിം​ഗ് ഐ​ഡി: 830 2846 0457, പാ​സ്കോ​ഡ്: mantrah.

2027 ജൂ​ലൈ ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ ക​ണ​ക്റ്റി​ക്ക​ട്ടി​ലെ സ്റ്റാം​ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന മ​ന്ത്ര​യു​ടെ മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​നാ​യ ശാ​ക്തേ​യം 2027ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ ഒ​ന്നാ​ണ് ന​വ ദു​ർ​ഗാ​സ് 2026.

പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ന്ത്ര വ​നി​താ ഫോ​റം അ​റി​യി​ച്ചു.

Latest News

Corehub Up