x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെം​ഗ​ളൂ​രു - മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും


Published: June 1, 2026 04:28 AM IST | Updated: June 1, 2026 04:28 AM IST

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സി​നൊ​രു​ങ്ങു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യ​ശ്വ​ന്ത്പൂ​ർ, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക. ഓ​ട്ടോ എ​മ​ർ​ജ​ൻ​സി ബ്രേ​ക്കോ​ടു​കൂ​ടി​യ എ​ട്ടു​കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.

നി​ല​വി​ൽ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വ​രെ ഏ​ക​ദേ​ശം 8.5 മ​ണി​ക്കൂ​റാ​ണ് യാ​ത്രാ ദൈ​ർ​ഘ്യം. ഹാ​സ​ൻ, ശ​ക​ലേ​ഷ്പു​ർ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യാ​കും പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക.

യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് പു​ല​ർ​ച്ചെ ആ​റി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഒ​ൻ​പ​തി​ന് ഹാ​സ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക. തു​ട​ർ​ന്ന് 9.10ന് ​ഹാ​സ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 9.55ന് ​ശ​ക​ലേ​ഷ്പു​രി​ലും 12.30ന് ​സു​ബ്ര​ഹ്മ​ണ്യ റോ​ഡി​ലും എ​ത്തി​ച്ചേ​രും. 2.05ന് ​പാ​ഡി​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന ട്രെ​യി​ൻ, 2.40ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​രും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 2.45ന് ​മ​ട​ങ്ങു​ന്ന ട്രെ​യി​ൻ രാ​ത്രി 11ന് ​യ​ശ്വ​ന്ത്പു​രി​ൽ എ​ത്തി​ച്ചേ​രും.

57 തു​ര​ങ്ക​ങ്ങ​ളും 226 പാ​ല​ങ്ങ​ളും 108 കൊ​ടും​വ​ള​വു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം ര​ണ്ട് വ​ർ​ഷ​മെ​ടു​ത്താ​ണ് റെ​യി​ൽ​വേ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഹ​സ​ൻ - മം​ഗ​ളൂ​രു റെ​യി​ൽ​വേ ലൈ​നി​ലെ 55 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ശ​ക​ലേ​ഷ്പു​ർ - സു​ബ്ര​ഹ്മ​ണ്യ റോ​ഡ് സെ​ക്ഷ​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ റെ​യി​ൽ​വേ പാ​ത​ക​ളി​ലൊ​ന്നാ​ണ്. പ​രീ​ക്ഷ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വൈ​കാ​തെ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചേ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ന്തി​മ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കും.

Tags : Vande Bharat train Bengaluru Mangalore Test run

Recent News

Corehub Up