പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ പൊലിസ് ഔട്ട്പോസ്റ്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി ഒൻപതോടെയുണ്ടായ സ്ഫോടനത്തിൽ സംഭവസ്ഥലത്ത് ഫുഡ് ഡെലിവറി ചെയ്യുകയായിരുന്ന യുവാവിനാണ് പരിക്കേറ്റത്. സ്ഫോടനത്തിൽ ഔട്ട്പോസ്റ്റിന്റെ ജനൽചില്ലുകളും ഭിത്തിയും തകർന്നിട്ടുണ്ട്.
ഗാസിയാബാദ് ജില്ലയിലെ ഇന്ദിരാപുരം പൊലിസ് സ്റ്റേഷനു കീഴിലുള്ള പൊലിസ് ഔട്ട്പോസ്റ്റിലാണ് സംഭവം . ഫുഡ് ഡെലിവറി ചെയ്യാനെത്തിയ യുവാവും എസ്ഐയുമാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഉത്തർപ്രദേശ് പൊലിസിലെ ബോംബ് സ്ക്വാഡും ഫോറൻസിക് യൂണിറ്റും തെളിവ് ശേഖരിച്ചു.
സ്ഫോടകവസ്തുക്കളുടെയോ വെടിമരുന്നിന്റെയോ രാസവസ്തുക്കളുടെയോ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് ഡിസിപി റിസുൽ കുമാർ അറിയിച്ചു.
Tags : Ghaziabad blast Police station Delivary Boy Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash