Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delivary Boy

ഗാസിയാബാദിലെ പൊലിസ് സ്റ്റേഷനിൽ സ്ഫോടനം; ഒരാൾക്കു പരിക്ക്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ​ഗാ​സി​യാ​ബാ​ദ് ജി​ല്ല​യി​ലെ പൊ​ലി​സ് ഔ​ട്ട്പോ​സ്റ്റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ​സ്ഫോ​ട​ന​ത്തി​ൽ ഔ​ട്ട്പോ​സ്റ്റി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ളും ഭി​ത്തി​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഗാ​സി​യാ​ബാ​ദ് ജി​ല്ല​യി​ലെ ഇ​ന്ദി​രാ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​നു കീ​ഴി​ലു​ള്ള പൊ​ലി​സ് ഔ​ട്ട്പോ​സ്റ്റി​ലാ​ണ് സം​ഭ​വം . ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ യു​വാ​വും എ​സ്ഐ​യു​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലി​സി​ലെ ബോം​ബ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് യൂ​ണി​റ്റും തെ​ളി​വ് ശേ​ഖ​രി​ച്ചു.

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ​യോ വെ​ടി​മ​രു​ന്നി​ന്‍റെ​യോ രാ​സ​വ​സ്തു​ക്ക​ളു​ടെ​യോ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഡി​സി​പി റി​സു​ൽ കു​മാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up