അപകടത്തിൽപ്പെട്ട സ്വകാര്യ ബസും ലോറിയും
പാലക്കാട്: വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ ദേശീയപാതയോരത്തെ സർവീസ് റോഡിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കണ്ണമ്പ്ര ഭാഗത്ത് നിന്ന് സർവീസ് റോഡിലൂടെ ടൗൺ ഭാഗത്തേക്ക് നീങ്ങുകയായിരുന്ന ബസ്, എതിർദിശയിൽ നിന്ന് എത്തിയ ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം പൂർണമായും തകർന്നു. ബസിൽ ഇടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട ലോറി, സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ഇരുചക്രവാഹനത്തിലും കൂടി ഇടിച്ചുകയറി.
Tags : #accident Vadakkencherry injured BusAccident