x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി അ​ത്‌​ല​റ്റി​ക് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു


Published: November 7, 2025 01:05 AM IST | Updated: November 7, 2025 01:05 AM IST

പാ​ലാ: അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും സ്പോ​ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി അ​ത്‌​ല​റ്റി​ക്സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ചെ​റു​പ്പ​ത്തി​ലേ ത​ന്നെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യി അ​ണ്ട​ര്‍ 14 അ​ണ്ട​ര്‍ 16 വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ പത്തിന് ​പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.


വി​ജ​യി​ക​ള്‍​ക്ക് അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും. എ​ന്‍​ട്രി ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് എ​ത്തി​ച്ചേ​ര​ണം. ഫോ​ണ്‍: 9895062630.

Tags : local nattuvishesham Athletic meet

Recent News

Corehub Up