x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

85-ാമ​​ത് ഓ​​ൾ ഇ​​ന്ത്യ അ​​ന്ത​​ർ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അത്‌ലറ്റിക് മീ​​റ്റ് ഇ​​ന്നു മു​​ത​​ൽ

മൂ​​ഡ​​ബി​​ദ്രി​​യി​​ൽ​​നി​​ന്ന് അ​​നീ​​ഷ് ആ​​ല​​ക്കോ​​ട്
Published: January 12, 2026 05:49 AM IST | Updated: January 12, 2026 05:49 AM IST

ജൈ​​ന അ​​ന്പ​​ല​​ങ്ങ​​ളാ​​ൽ ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ, ജൈ​​ന കാ​​ശി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മൂ​​ഡ​​ബി​​ദ്രി​​യു​​ടെ മ​​ണ്ണി​​ൽ ഈ ​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ ദേ​​ശീ​​യ അത്‌ലറ്റിക് മീ​​റ്റി​​ന് ഇ​​ന്നു തു​​ട​​ക്കം. മം​​ഗ​​ലാ​​പു​​ര​​ത്തു​​നി​​ന്നും 35 കി​​ലോ​​മീ​​റ്റ​​ർ വ​​ട​​ക്കു-​​കി​​ഴ​​ക്കാ​​യു​​ള്ള മൂ​​ഡ​​ബി​​ദ്രി​​യി​​ലെ ആ​​ൽ​​വാ​​സ് എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​ന്‍റെ സ്വ​​രാ​​ജ്യ മൈ​​താ​​ന​​ത്ത് 85-ാം ദേ​​ശീ​​യ അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല അത്‌ലറ്റിക് മീ​​റ്റി​​ന് ഇ​​ന്നു ആ​​വേ​​ശ​​ത്തു​​ട​​ക്കം.

രാ​​ജ്യ​​ത്തെ 312 സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ​​നി​​ന്നാ​​യി 4000ൽ ​​അ​​ധി​​കം കാ​​യി​​ക​​താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്നു മു​​ത​​ൽ ട്രാ​​ക്കി​​ലും ഫീ​​ൽ​​ഡി​​ലും പോ​​രി​​നി​​റ​​ങ്ങു​​ന്ന​​ത്.

ആ​​ൽ​​വാ​​സ് എ​​ഡ്യു​​ക്കേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​നൊ​​പ്പം രാ​​ജീ​​വ്ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സും ചേ​​ർ​​ന്ന് മീ​​റ്റി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും.

ചോ​​ര​​ത്തി​​ള​​പ്പി​​ലെ​​ത്തു​​ന്ന യു​​വ​​താ​​ര​​ങ്ങ​​ൾ​​ക്ക് ഭാ​​വി ഇ​​ന്ത്യ​​ൻ ജ​​ഴ്സി​​യി​​ലേ​​ക്കു​​ള്ള വ​​ള​​ർ​​ച്ച​​യ്ക്കി​​ട​​യി​​ലെ മ​​റ്റൊ​​രു പ​​ടി​​യാ​​ണ് ഈ ​​മീ​​റ്റ്.


ശ്ര​​ദ്ധേ​​യ താ​​ര​​ങ്ങ​​ൾ

അ​​ണ്ട​​ർ 20 ലോ​​ക ജൂ​​ണി​​യ​​ർ മീ​​റ്റ്, സൗ​​ത്ത് ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് തു​​ട​​ങ്ങി​​യ വേ​​ദി​​ക​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശു​​കാ​​ര​​ൻ ഷാ​​രൂ​​ഖ് ഖാ​​ൻ മൂ​​ഡ​​ബി​​ദ്രി​​യി​​ലെ സ്വ​​രാ​​ജ് മൈതാനി​​യി​​ൽ പോ​​രി​​നി​​റ​​ങ്ങും. ദേ​​ശീ​​യ ജൂ​​ണി​​യ​​ർ സ്റ്റീ​​പ്പി​​ൾ ചേ​​സ് റി​​ക്കാ​​ർ​​ഡു​​കാ​​ര​​നാ​​ണ് ഷാ​​രൂ​​ഖ് ഖാ​​ൻ.


വ​​നി​​താ ലോം​​ഗ്ജം​​പി​​ൽ ദേ​​ശീ​​യ ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​നാ​​യ മു​​ബ​​സീ​​ന മു​​ഹ​​മ്മ​​ദ്, ഡി​​സ്ക​​സ്ത്രോ താ​​രം നി​​ഖി​​ത കു​​മാ​​ർ, ഖേ​​ലോ ഇ​​ന്ത്യ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗെ​​യിം​​സി​​ൽ 400 മീ​​റ്റ​​റി​​ലെ സ്വ​​ർ​​ണ ജേ​​താ​​വാ​​യ ആ​​കാ​​ഷ് രാ​​ജ്, ലോം​​ഗ്ജം​​പി​​ലെ സൂ​​പ്പ​​ർ താ​​രം ദീ​​പാ​​ൻ​​ഷി സിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​രും മൂ​​ഡ​​ബി​​ദ്രി മീ​​റ്റി​​ന്‍റെ ഗ്ലാ​​മ​​ർ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

കേ​​ര​​ള സാ​​ന്നി​​ധ്യം

കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള​​തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ സം​​ഘം കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കാ​​ണ്; 32 വ​​നി​​ത​​ക​​ളും 37 പു​​രു​​ഷന്മാരും അ​​ട​​ക്കം 69 താ​​ര​​ങ്ങ​​ൾ. 1500 മീ​​റ്റ​​ർ സൂ​​പ്പ​​ർ താ​​രം ആ​​ദ​​ർ​​ശ് ഗോ​​പി, 800 ബി​​ജോ​​യ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് കാ​​ലി​​ക്ക​​ട്ടി​​ന്‍റെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ.

കോ​​ട്ട​​യം എം​​ജി​​ക്ക് 57 അം​​ഗ സം​​ഘ​​മാ​​ണ്. സ്പ്രി​​ന്‍റ് താ​​രം എ​​ൻ. ശ്രീ​​ന, ട്രി​​പ്പി​​ൾ​​ജം​​പ​​ർ അ​​ലീ​​ന ടി. ​​ഷാ​​ജി തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് എം​​ജി​​യു​​ടെ ഉ​​റ​​ച്ച മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ. കേ​​ര​​ള​​യി​​ൽ​​നി​​ന്ന് 22ഉം ​​ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് എ​​ട്ടു താ​​ര​​ങ്ങ​​ളും മീ​​റ്റി​​ലു​​ണ്ട്.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ നി​​ല​​വി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല. മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളു​​ടെ​​യ​​ട​​ക്കം ക​​രു​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ കി​​രീ​​ട​​മാ​​ണ് ആ​​തി​​ഥേ​​യ​​രാ​​യ മം​​ഗ​​ളൂ​​രു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ല​​ക്ഷ്യം.

പോ​​ക്ക​​റ്റ് നി​​റ​​യെ സ​​മ്മാ​​നം

46 ഇ​​ന​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന മീ​​റ്റി​​ലെ മെ​​ഡ​​ൽ ജേ​​താ​​ക്ക​​ൾ​​ക്കാ​​യി 20 ല​​ക്ഷം രൂ​​പ​​യു​​ടെ സ​​മ്മാ​​ന​​ത്തു​​ക​​യാ​​ണ് ആ​​ൽ​​വാ​​സ് എ​​ഡ്യൂ​​കേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ക​​രു​​തി​​യി​​രി​​ക്കു​​ന്ന​​ത്. സ്വ​​ർ​​ണ മെ​​ഡ​​ൽ ജേ​​താ​​ക്ക​​ൾ​​ക്ക് 15,000 രൂ​​പ​​യും വെ​​ള്ളി​​ക്കാ​​ർ​​ക്ക് 10,000, വെ​​ങ്ക​​ല​​ക്കാ​​ർ​​ക്ക് 5,000 രൂ​​പ​​യു​​മാ​​ണ് സ​​മ്മാ​​ന​​ത്തു​​ക.

മീ​​റ്റി​​ൽ റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തു​​ന്ന​​വ​​ർ​​ക്ക് 25,000 രൂ​​പ​​യും. മീ​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ദി​​ന​​മാ​​യ ഇ​​ന്ന് പു​​രു​​ഷ-​​വ​​നി​​താ 10,000 മീ​​റ്റ​​ർ ഓ​ട്ടം ഫൈ​​ന​​ലു​​ക​​ൾ അ​​ര​​ങ്ങേ​​റും.

Tags : 85th All India Inter-University Athletic Meet

Recent News

Corehub Up