പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ അത്ലറ്റിക് മീറ്റ് ഇന്നും നാളെയും സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും. വിവിധ വിഭാഗങ്ങളിലായി അറുനൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും.
അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി പാലാ, അസംപ്ഷന്‍ കോളജ് ചങ്ങനാശേരി, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി, എസ്.ബി. കോളജ് ചങ്ങനാശേരി, സെന്റ് തോമസ് കോളജ് പാലാ, സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുറുമ്പനാടം, സെന്റ് മേരീസ് ജിഎച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും.
Tags : Nattuvishesham DistrictNews DeepikaNews Athletic Meet