x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റ്


Published: January 2, 2026 12:35 AM IST | Updated: January 2, 2026 01:10 AM IST

110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടിയ പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലെ എ​സ്. ഷാ​ഹു​ൽ

കു​തി​ച്ച് സെ​ന്‍റ് തോ​മ​സും
ക്രൈ​സ്റ്റും

കു​ന്നം​കു​ളം: ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ലെ ര​ണ്ടാം​ദി​നം മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ 51 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ന്നേ​റ്റം തു​ട​രു​ന്നു. 25 പോ​യി​ന്‍റു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ആ​ണു ര​ണ്ടാം​സ്ഥാ​ന​ത്ത്.

വ​നി​ത​ക​ളി​ൽ 36 പോ​യി​ന്‍റ് നേ​ടി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജാ​ണ് ഒ​ന്നാ​മ​ത്. 31 പോ​യി​ന്‍റു​ള്ള തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ര​ണ്ടാം​സ്ഥാ​ന​ത്തു​ണ്ട്. മീ​റ്റ് ഇ​ന്നു സ​മാ​പി​ക്കും.

ഹ​ർ​ഡി​ൽ​സി​ൽ
റി​ക്കാ​ർ​ഡി​ട്ട്
എ​സ്.ഷാ​ഹു​ൽ

കു​ന്നം​കു​ളം: 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ 14.10 സെ​ക്ക​ൻ​ഡെ​ന്ന പു​തു​റി​ക്കാ​ർ​ഡ് കു​റി​ച്ച് പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലെ എ​സ്. ഷാ​ഹു​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. മു​ൻ റി​ക്കാ​ർ​ഡ് ജേ​താ​വാ​യ റാ​ഹീ​ൽ സ​ക്കീ​റി​നെ പി​ന്ത​ള്ളി​യാ​ണ് ഷാ​ഹു​ൽ പു​തു​ച​രി​ത്രം കു​റി​ച്ച​ത്. ബി​എ​സ്‌​സി ഫി​സി​ക്സ് ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ഷാ​ഹു​ൽ, പാ​ല​ക്കാ​ട് ടൗ​ണ്‍ ഹി​ബ മ​ൻ​സി​ൽ സെ​യ്ദ് മു​ഹ​മ്മ​ദ്-​സു​നീ​റ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ്ല​സ്ടു കാ​ല​ത്ത് സം​സ്ഥാ​ന സ്കൂ​ൾ​മീ​റ്റി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്.

പ​റ​ന്നി​റ​ങ്ങി
സ്വ​ർ​ണ​ത്തി​ലേ​ക്ക്

കു​ന്നം​കു​ളം: കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി മീ​റ്റി​ലെ ക​ന്നി​യ​ങ്ക​ത്തി​ൽ​ത​ന്നെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി പാ​ല​ക്കാ​ട് ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ലെ ബി. ​ബി​നോ​യ്. ഹൈ​ജം​പി​ൽ 2.05 മീ​റ്റ​ർ മ​റി​ക​ട​ന്നാ​ണ് ബി​എ ഹി​സ്റ്റ​റി ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ബി​നോ​യ് ഒ​ന്നാ​മ​നാ​യ​ത്.

കൊ​ഴി​ഞ്ഞാ​ന്പാ​റ ന​ല്ലേ​പ്പി​ള്ളി എം. ​ബാ​ബു-​വ​ത്സ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. കൊ​ഴി​ഞ്ഞാ​ന്പാ​റ അ​ത്‌​ല​റ്റി​ക് ക്ല​ബ്ബി​ലെ സ​ത്യ​നാ​ണ് പ​രി​ശീ​ല​ക​ൻ.

വേ​ദ​ന ട്രാ​ക്കി​നു പു​റ​ത്ത്;
സ്വ​ർ​ണ​മ​ണി​ഞ്ഞ് പ്ര​വീ​ണും ര​വീ​ണ​യും

കു​ന്നം​കു​ളം: പ​രി​ശീ​ല​ന​സ​മ​യ​ത്തു കാ​ലി​നു നേ​രി​ട്ട പ​രി​ക്കും ക​ഠി​ന​മാ​യ വേ​ദ​ന​യും വ​ക​വ​യ്ക്കാ​തെ കു​ന്നം​കു​ള​ത്തെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലി​റ​ങ്ങി​യ പ്ര​വീ​ണി​നും ര​വീ​ണ​യ്ക്കും ഇ​തു മ​ധു​രി​ക്കു​ന്ന സു​വ​ർ​ണ​നേ​ട്ടം.

കാ​ത്തു​കാ​ത്തി​രു​ന്ന മീ​റ്റ് വേ​ദ​ന​യു​ടെ പേ​രി​ൽ ഒ​ഴി​വാ​ക്കാ​നാ​കാ​തെ ഇ​റ​ങ്ങി​യ ഇ​രു​വ​രും സ്വ​ർ​ണ​മെ​ഡ​ലു​മാ​യാ​ണ് ക​ളം​വി​ട്ട​ത്. 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ലാ​ണ് പാ​ല​ക്കാ​ട് പ​രു​ത്തി​പ്പു​ള്ളി സ്വ​ദേ​ശി​യും തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യു​മാ​യ കെ.​പി. പ്ര​വീ​ണ്‍ സ്വ​ർ​ണം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം റി​ക്കാ​ർ​ഡ് നേ​ട്ട​ത്തോ​ടെ സ്വ​ർ​ണം നേ​ടി​യ പ്ര​വീ​ണ്‍ ഒ​രു മ​ണി​ക്കൂ​ർ 33 മി​നി​റ്റ് 17 സെ​ക്ക​ൻ​ഡി​ലാ​ണ് വി​ജ​യ​ത്തി​ലേ​ക്കു ന​ട​ന്നു​ക​യ​റി​യ​ത്. ക​ല്ലി​ങ്ക​ൽ വീ​ട്ടി​ൽ പ്ര​കാ​ശ​ൻ-​ര​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ കോ​ച്ചാ​യ സൂ​ര​ജി​നു കീ​ഴി​ലാ​ണു പ​രി​ശീ​ല​നം. സ്കൂ​ൾ​ത​ല​ത്തി​ലും സ്വ​ർ​ണ​ജേ​താ​വാ​യി​രു​ന്നു.

പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജ് വി​ദ്യാ​ർ​ഥി ആ​ർ. ര​വീ​ണ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലാ​ണ് സു​വ​ർ​ണ​താ​ര​മാ​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ്വ​ർ​ണ​വും റി​ലേ​യി​ൽ വെ​ള്ളി​യും നേ​ടി​യ പ്ര​തി​ഭ സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ത്തി​ലും വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. ഒ​ല​വ​ക്കോ​ട് രാ​മ​ല​യം ആ​ലം​കോ​ട് ര​വി-​ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഒ​ളി​ന്പി​ക് അ​ത്‌​ല​റ്റ് ക്ല​ബ്ബി​ലെ ഹ​രി​ദാ​സ്, അ​ർ​ജു​ൻ ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണു പ​രി​ശീ​ല​നം.

ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ഒ​രേ​റ്;
തൗ​ഫീ​റ​യെ
തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല മ​ക്ക​ളെ...

കു​ന്നം​കു​ളം: ഡി​സ്ക​സ് ത്രോ​യി​ൽ സി.​പി. തൗ​ഫീ​റ​യു​ടെ വി​ജ​യ​ഗാ​ഥ​യ്ക്ക് ഒ​രു സു​വ​ർ​ണ അ​ധ്യാ​യം കൂ​ടി. ആ​റാം​ക്ലാ​സി​ൽ സ​ഹോ​ദ​രി​യു​ടെ പ്ര​ക​ട​നം​ക​ണ്ട് ആ​വേ​ശം​പൂ​ണ്ട് ത്രോ​യിം​ഗ് പി​റ്റി​ലെ​ത്തി​യ തൗ​ഫീ​റ​യ്ക്ക് ഡി​സ്ക​സ് ത്രോ​യി​ൽ പി​ന്നീ​ട് തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. പ​രാ​ജ​യ​മ​റി​യാ​തെ മു​ന്നേ​റു​ന്ന താ​രം കു​ന്നം​കു​ള​ത്തെ കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി മീ​റ്റി​ലും സ്വ​ർ​ണ​മ​ണി​ഞ്ഞു ക​രു​ത്തു​തെ​ളി​യി​ച്ചു.

തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ വെ​ബ് ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​യാ​യ തൗ​ഫീ​റ 37.21 മീ​റ്റ​ർ ദൂ​ര​ത്തേ​ക്കു ഡി​സ്ക് പ​റ​ത്തി​യാ​ണ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഈ ​ഇ​ന​ത്തി​ലെ ത​ന്‍റെ​ത​ന്നെ 43.88 മീ​റ്റ​റെ​ന്ന മീ​റ്റ് റി​ക്കാ​ർ​ഡി​ന് അ​ടു​ത്തെ​ങ്ങും എ​ത്തി​യി​ല്ലെ​ങ്കി​ലും തൗ​ഫീ​റ​യ്ക്ക് ഇ​വി​ടെ​യും വെ​ല്ലു​വി​ളി ഉ​ണ്ടാ​യി​ല്ല.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ത്തി​രി​പ്പാ​ലം സി.​പി. ഹൗ​സി​ൽ ഫു​ട്ബോ​ൾ​താ​രം കൂ​ടി​യാ​യി​രു​ന്ന അ​ഷ​റ​ഫി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും മ​ക​ളാ​യ തൗ​ഫീ​റ, എ​ട്ടാം ക്ലാ​സി​ൽ നേ​ടി​യ വെ​ങ്ക​ല​ത്തോ​ടെ​യാ​ണ് മെ​ഡ​ൽ യാ​ത്ര ആ​രം​ഭി​ച്ച​ത്. ഒ​ന്പ​താം ക്ലാ​സ് മു​ത​ൽ തൗ​ഫീ​റ സ്വ​ർ​ണം മ​റ്റാ​ർ​ക്കും വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല.

കെ.​സി. ഗി​രീ​ഷി​ന്‍റെ കീ​ഴി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം തു​ട​രു​ന്ന താ​രം, ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ത്തി​ൽ വെ​ള്ളി നേ​ടി​യി​രു​ന്നു.

ജീ​ന​യാ​ണു താ​രം

കു​ന്നം​കു​ളം: ക​ഴി​ഞ്ഞ​മാ​സം പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ല​യി​ടി​ച്ചു​വീ​ണു ബോ​ധം ന​ഷ്ട​പ്പെ​ട്ട് തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​യ​പ്പോ​ൾ പ​രി​ശീ​ല​ക​രും കോ​ള​ജ് അ​ധി​കൃ​ത​രും ചി​ന്തി​ച്ചി​രു​ന്നി​ല്ല ഈ ​തി​രി​ച്ചു​വ​ര​വ്. കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി മീ​റ്റി​ലെ വ​നി​താ പോ​ൾ​വോ​ൾ​ട്ടി​ൽ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ഒ​ന്നാം​വ​ർ​ഷ ബി​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​യാ​യ ജീ​ന ബേ​സി​ൽ 3.40 മീ​റ്റ​ർ ഉ​യ​രം കീ​ഴ​ട​ക്കി സ്വ​ർ​ണ​മ​ണി​ഞ്ഞു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ജീ​ന പ​രി​ക്കേ​റ്റ് കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​തി​ന​ഞ്ചു​ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ജീ​ന വീ​ണ്ടും ജം​പിം​ഗ് പി​റ്റി​ലെ​ത്തി​യ​ത്.

സ്കൂ​ൾ​കാ​ലം​മു​ത​ൽ പോ​ൾ​വോ​ൾ​ട്ടി​ൽ മി​ക​വ് തെ​ളി​യി​ച്ച ജീ​ന, കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ താ​ര​മാ​യി​രു​ന്ന കാ​ല​ത്തു സം​സ്ഥാ​ന-​ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളി​ൽ നി​ര​വ​ധി സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് വെ​ള്ളാ​മ​ക്കു​ത്ത് പു​തു​പ്പാ​ടി വീ​ട്ടി​ൽ ബേ​സി​ൽ വ​ർ​ഗീ​സി​ന്‍റെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​ളാ​യ ജീ​ന, ഈ ​വ​ർ​ഷം അ​ണ്ട​ർ 20 വി​ഭാ​ഗ​ത്തി​ൽ സൗ​ത്ത് സോ​ണ്‍ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​യും ദേ​ശീ​യ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക്സി​ൽ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Tags : Athletic Meet nattuvishasham local news

Recent News

Corehub Up