കുന്നംകുളം: ബുധനാഴ്ച ആരംഭിച്ച പരിശീല ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കി, 2026 ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിനുള്ള കേരള ടീം ഇന്നു യാത്രതിരിക്കും.
മദ്ധ്യപ്രദേശിലെ ശിവപുരയിലെ ശ്രീമന്ത് മാധവറാവുസിന്ധ്യ ഖേല്പരിസര് ഗ്രൗണ്ടില്‍ 12 മുതല്‍ 16വരെ നടക്കുന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ പോരാട്ടത്തിനുള്ള ടീമാണ് ഇന്നു യാത്രതിരിക്കുന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ 19 മുതല്‍ 23വരെ ഇതേ സ്റ്റേഡിയത്തിലാണ്.
പെണ്‍കുട്ടികളുടെ ടീം 15നാണ് യാത്രതിരിക്കുക. 29 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും 9 ഒഫീഷ്യല്‍സും അടങ്ങുന്ന കേരളം ടീം. കുന്നംകുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിശീല ക്യാമ്പ്. മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ യാത്രതിരിക്കുന്ന കേരള ടീമിനൊപ്പം സ്പോര്‍ട്സ് ആയുര്‍വേദ സംഘവുമുണ്ട്.