x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോർട്ട് സർക്യൂട്ട്; വീ​ടിനു തീ​പി​ടിച്ച് വൻ നഷ്ടം

വെബ് ഡെസ്ക്
Published: September 4, 2026 11:39 PM IST | Updated: September 4, 2026 11:39 PM IST

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് കാ​ര​ണം വീ​ടി​ന് തീ​പി​ടി​ച്ച് നശിച്ച വീട്ടുപകരണങ്ങൾ.

കാ​ളി​കാ​വ്: കൂ​രി​പൊ​യി​ലി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച സം​ഭ​വം വൈ​ദ്യു​തി ലൈ​നി​ല്‍ ഉ​ണ്ടാ​യ അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹം മൂ​ല​മെ​ന്ന് നാ​ട്ടു​കാ​ര്‍. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൂ​രി​പൊ​യി​ല്‍ സ്‌​കൂ​ളി​ന് സ​മീ​പം കു​മാ​ര​മം​ഗ​ല​ത്ത് സു​ബ്ര​ഹ്‌​മ​ണ്യ​​ന്‍റെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ലൈ​നി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നി​രു​ന്നു. പ്ര​വൃ​ത്തി ക​ഴി​ഞ്ഞ് ലൈ​ന്‍ ചാ​ര്‍​ജ്ജ് ചെ​യ്ത സ​മ​യ​ത്താ​ണ് അ​മി​ത​മാ​യ വൈ​ദ്യു​ത പ്ര​വാ​ഹ​മു​ണ്ടാ​യ​ത്.

വൈ​ദ്യു​തി​യു​ടെ അ​മി​ത​മാ​യ പ്ര​വാ​ഹം കാ​ര​ണ​മാ​ണ് ഫ്രി​ഡ്ജി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടും തീ ​പി​ടു​ത്ത​ത്ത​വും ഉ​ണ്ടാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ചു​മ​രു​ക​ളും മ​റ്റും പൊ​ട്ടി വീ​ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ഫ്രി​ഡ്ജും അ​ല​മാ​ര​യും പൂ​ര്‍​ണാ​യി ക​ത്തി​യ​മ​ര്‍​ന്നു.

മ​ക​ന്‍റെ ചി​കി​ത്സ​ക്കാ​യി സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യും ചി​കി​ത്സാ രേ​ഖ​ക​ളും ര​ണ്ട് പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും ആ​ധാ​ര്‍, പാ​ന്‍ കാ​ര്‍​ഡ്, എ​സ്എ​സ്എ​ല്‍​സി ബു​ക്കു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള രേ​ഖ​ക​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ഈ ​കു​ടും​ബ​ത്തി​ന് വീ​ടി​നു​ള​ള സ​ഹാ​യ​വും ക​ത്തി ന​ശി​ച്ച രേ​ഖ​ക​ളും അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ലെ വ​യ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്.

Tags : Short circuit NattuVishasham DistrictNews

Recent News

Corehub Up