കരിങ്കുന്നം: ചിക്കാഗോ മലയാളി അസോസിയേഷന് ആതിഥേയഥ്വം വഹിക്കുന്ന 19-ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളി ടൂര്‍ണമെന്റ് ഇന്നു രാവിലെ ഒമ്പതിന് ചിക്കാഗോ ഇല്ലിനോയി ബെന്‍സണ്‍ വില്ലയിലുള്ള എനര്‍ജി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കും.
വി.കെ. ശ്രീകണ്ഠന് എംപി മുഖ്യാതിഥിയായിരിക്കുമെന്നു ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട് പറഞ്ഞു. വിജയികള്‍ക്ക് ഫൗണ്ടേഷന് 5,000 ഡോളര്‍ കാഷ് അവാര്‍ഡ് നല്‍കും.
ഓപ്പണ്‍ പൂളില്‍ 18 വയസില്‍ താഴെയുള്ളവരുടെയും വനിതാ ടീമുകളുടെയും പ്രത്യേകമത്സരവും നടക്കും.
ഫൗണ്ടേഷന് നാഷണല്‍ മെംബര്‍ സിബി കദളിമറ്റം നേതൃത്വം നല്‍കും.
Tags : Nattuvishesham Districtnews Deepikanews