x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടിനെ ഗോകുലമാക്കി ശോഭായാത്രകൾ

വെബ് ഡെസ്ക്
Published: September 5, 2026 12:56 AM IST | Updated: September 5, 2026 12:56 AM IST

കൊ​ല്ലം ല​ക്ഷ്മി​ന​ട​യി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര- ദീ​പി​ക

കൊ​ല്ലം: കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​റി​യ​ടി​യും ഗോ​പി​കാ​നൃ​ത്ത​വും താ​ള​മേ​ള​ങ്ങ​ളു​മാ​യി ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോ​ഭാ​യാ​ത്രകൾ ന​ട​ന്നു. നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളി​ലും കൗ​തു​ക​മു​ണ​ര്‍​ത്തി. ഉ​ച്ച​യോ​ടെ ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​രും രാ​ധ​യും തോ​ഴി​മാ​രും ത​യാ​റാ​യി കാ​ത്തു​നി​ന്നു. വൈ​കുന്നേരം അ​ഞ്ചോ​ടെ​യാ​ണ് മി​ക്ക​യി​ട​ത്തും ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യ​ത്.
ചി​ല​യി​ട​ങ്ങ​ളി​ല്‍ ശോ​ഭാ​യാ​ത്ര​ക​ള്‍ ഒ​രു​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി സ​ഞ്ച​രി​ച്ചു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​ല​യി​ട​ത്തും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. 'മാ​യ വി​ട്ടു​ണ​രൂ... മാ​ന​വ​നാ​യി വ​ള​രൂ' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ച​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ വി​ശേ​ഷാ​ല്‍​പൂ​ജ​ക​ളും പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ളും ന​ട​ന്നു. പാ​ല്‍​പാ​യ​സ പൊ​ങ്കാ​ല, നാ​രാ​യ​ണീ​യ പാ​രാ​യ​ണം, കൃ​ഷ്ണ​ലീ​ല, ഉ​റി​യ​ടി, തി​രു​വാ​തി​ര എ​ന്നി​വ​യെ​ല്ലാം ഭ​ക്തി​സാ​ന്ദ്ര​മാ​യി. ജി​ല്ല​യി​ല്‍ അ​ഞ്ഞൂ​റി​ല​ധി​കം ചെ​റു​ശോ​ഭാ​യാ​ത്ര​ക​ളും 150 മ​ഹാ​ശോ​ഭാ​യാ​ത്ര​ക​ളും ന​ട​ന്നു.

ശോ​ഭ​യാ​ത്ര​ക​ളി​ല്‍ ജി​ല്ല​യി​ല്‍ മാ​ത്രം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു. ഒ​രു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ രാ​ധാ-​കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളാ​യി അ​ണി​ചേ​ര്‍​ന്നു. കൊ​ല്ലം റ​വ​ന്യൂ ജി​ല്ല​യി​ല്‍ കൊ​ല്ലം മ​ഹാ​ന​ഗ​രം, കൊ​ല്ലം ഗ്രാ​മ​ജി​ല്ല, പു​ന​ലൂ​ര്‍ ജി​ല്ല എ​ന്നീ മൂ​ന്ന് ഗോ​കു​ല ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ശോ​ഭാ​യാ​ത്ര​ക​ള്‍. കൊ​ല്ലം മ​ഹാ​ന​ഗ​രം 46 മ​ഹാ​ശോ​ഭ​യാ​ത്ര, 165 ചെ​റു​ശോ​ഭ​യാ​ത്ര, കൊ​ല്ലം ഗ്രാ​മ​ജി​ല്ല 25 മ​ഹാ​ശോ​ഭാ​യാ​ത്ര, 175 ചെ​റു​ശോ​ഭ​യാ​ത്ര, പു​ന​ലൂ​ര്‍ ജി​ല്ല​യി​ല്‍ 38 മ​ഹാ​ശോ​ഭ​യാ​ത്ര, 205 ചെ​റു ശോ​ഭ​യാ​ത്ര എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. കൊ​ല്ലം ന​ഗ​ര​ത്തി​ലെ ചെ​റു​ശോ​ഭാ​യാ​ത്ര​ക​ള്‍ ഹൈ​സ്‌​കൂ​ള്‍ ജംഗ്ഷ​ന്‍ വ​ഴി ല​ക്ഷ്മി​ന​ട​യി​ല്‍ എ​ത്തി മ​ഹാ​ശോ​ഭ​യാ​ത്ര​യാ​യി ക​ല്ലു​പാ​ലം, ചാ​മ​ക്ക​ട, മെ​യി​ന്‍ റോ​ഡ്, ചി​ന്ന​ക്ക​ട വ​ഴി കൊ​ല്ലം പു​തി​യ​കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ സ​മാ​പി​ച്ചു.

ശ​ക്തി​കു​ള​ങ്ങ​ര ന​ഗ​ര​ത്തി​ല്‍ ശ​ക്തി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വ​ള്ളി​ക്കീ​ഴ് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണ​നൂ​ട്ട്, ഗോ​പൂ​ജ, സ​മു​ദ്ര​പൂ​ജ, ന​ദീ​പൂ​ജ തു​ട​ങ്ങി​യ​വ​യും ആ​വേ​ശ​മാ​യി.

Tags : Nattuvishesham Districtnews Deepikanews Shobhayatras

Recent News

Corehub Up