x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വാ​ല​യ​ങ്ങ​ളി​ൽ ഊട്ടുതി​രു​നാ​ൾ

വെബ് ഡെസ്ക്
Published: September 5, 2026 01:32 AM IST | Updated: September 5, 2026 01:32 AM IST

വെ​ണ്ടോ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ തിരുനാൾ കൊടിയേറ്റ്

വെ​ണ്ടോ​ര്‍ സെ​ന്‍റ് മേ​രീ​സ്

വെ​ണ്ടോ​ര്‍: സെ​ന്‍റ്് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പ്ര​തി​ഷ്ഠാ തി​രു​നാ​ളി​നും ഊ​ട്ടു​തി​രു​നാ​ളി​നും കൊ​ടി​യേ​റി. പു​തു​ക്കാ​ട് സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഡേ​വി​സ് ചെ​റ​യ​ത്ത് കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​അ​ഡ്വ. ലാ​സ​ര്‍ താ​ണി​ക്ക​ല്‍, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ബ്ര​ഹ്മ​കു​ളം, കൈ​ക്കാ​ര​ന്മാ​ര്‍, തി​രു​നാ​ള്‍ പ്ര​സു​ദേ​ന്തി തു​ട​ങ്ങി​യ​വ​ര്‍ സ​ന്ന​ഹി​ത​രാ​യി​രു​ന്നു. 12, 13 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ള്‍.

പു​തു​ശേ​രി നേ​റ്റി​വി​റ്റി ഓ​ഫ് ഔ​വ​ർ ലേ​ഡി

പു​തു​ശേ​രി: പു​തു​ശേ​രി നേ​റ്റി​വി​റ്റി ഓ​ഫ് ഔ​വ​ർ ലേ​ഡി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗി​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റോ ഒ​ല്ലൂ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ ദി​നം വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.20ന് ​ന​വ​നാ​ൾ കു​ർ​ബാ​ന​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.12,13 തീ​യ​തി​ക​ളി​ലാ​ണു തി​രു​നാ​ൾ.

12 ന് ​രാ​വി​ലെ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം രൂ​പ​ക്കൂ​ട് എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ലും വൈ​കു​ന്നേ​രം മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പു​തു​ശേ​രി ക​പ്പേ​ള​യി​ൽ നി​ന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് വാ​ദ്യ​മേ​ള​ത്തി​ന്‍റെ​യും തേ​രി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യും എ​ഴു​ന്ന​ള്ളി​ക്കും. 13 ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 6.30നും ​പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഷി​ന്‍റോ തോ​മ്പി​യി​ൽ കാ​ർ​മി​ക​നാ​കും. ഫാ. ​ജോ​ഷി പാ​ലി​യേ​ക്ക​ര തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് . കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു തെ​ക്കേ​ക്ക​ര, തോ​മ​സ് എ​ട​ക്ക​ള​ത്തൂ​ർ, ബി​ജു അ​ന്തി​ക്കാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ്ര​ങ്കോ തെ​ക്കേ​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൈ​പ്പ​റ​മ്പ് സെ​ന്‍റ് മ​ദ​ർ തെ​രേ​സ

കൈ​പ്പ​റ​മ്പ്: കൈ​പ്പ​റ​മ്പ് സെ​ന്‍റ്് മ​ദ​ർ തേ​രേ​സ പ​ള്ളി​യി​ലെ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ ഊ​ട്ടു​തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10.30ന് ​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് മു​രി​ങ്ങാ​ത്തേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ഊ​ട്ടു​നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​വും ഉ​ണ്ടാ​കും. വൈ​കി​ട്ട് നാ​ലി​ന് ലോ​ക മി​ഷ​ൻ 10, 000 ജ​പ​മാ​ല​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് കൈ​പ്പ​റ​മ്പ് പ​ള്ളി വി​കാ​രി ഫാ.​ഡേ​വി​സ് ചി​റ​മ്മ​ൽ, വേ​ലൂ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജ​യ്‌​സ​ൺ തെ​ക്കും​പു​റം, ഫാ. ​മ​രി​യ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ന് ​പ​ള്ളി​യി​ൽ ന​ട​ന്ന ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യ്ക്കും ജ​പ​മാ​ല യ​ജ്ഞ​ത്തി​ന്‍റെ ഒ​രു​ക്ക ശു​ശ്രൂ​ഷ​യ്ക്കും ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്, വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​യ്സ​ൺ കൂ​നം​പ്ലാ​ക്ക​ൽ, അ​തി​രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, കൈ​കാ​ര​ന്മാ​രാ​യ കെ.​എ. ഡേവി, സി. ​എ​ഫ്. ജോ​ളി, ക​ൺ​വീ​ന​ർ​മാ​രാ​യ എ. ​എ. സേ​ വി, ബി​ജു ഐ​യ്യ​ങ്കേ​രി​ൽ, പി. ​പി. യേ​ശു​ദാ​സ്, മാ​ർ​ട്ടി​ൻ പ​ന​ക്ക​ൽ, ഡൊ​മി​നി​ക് ഫ്രാ​ൻ​സി​സ്, ഷാ​ന്‍റി ബി​ജു, മോ​ളി സ​ണ്ണി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Community Feasting NattuVishasham DistrictNews

Recent News

Corehub Up