കൊച്ചുനാകപ്പുഴ പള്ളിയില്‍ മാര്‍ ജോർജ് മഠത്തിക്കണ്ടത്തില്‍ കൊടിയേറ്റുന്നു.
കോതമംഗലം: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുട്ടമ്പുഴ കൊച്ചുനാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കൊടിയേറ്റി. തിരുനാൾ എട്ടിന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് (ജോസുകുട്ടി) ചിരപ്പറമ്പില്‍ അറിയിച്ചു.
എട്ടുവരെ ദിവസവും രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. ഇന്ന് രാവിലെ 11ന് കുര്‍ബാന, നൊവേന, ആരാധന-ഫാ. മൈക്കിള്‍ മ്ലാക്കുഴിയില്, വൈകുന്നേരം 4.30ന് ലദീഞ്ഞ്, കുര്‍ബാന, നൊവേന-ഫാ. ജോസഫ് കൂനാനിക്കല്‍(ജൂനിയര്‍). നാളെ വൈകുന്നേരം 4.30ന് ആഘോഷമായ കുര്‍ബാന, നൊവേന-ഫാ. അരുണ്‍ വലിയതാഴത്ത്, 6.30ന് അമ്പ് വീടുകളിലേയ്ക്ക്. ഏഴിന് വൈകുന്നേരം മൂന്നിന് അമ്പ് പ്രദക്ഷിണം പള്ളിയിലേയ്ക്ക്, 3.45ന് ജപമാല പള്ളിയില്‍, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന-ഫാ. വിനീത് മേയ്ക്കല്‍, സന്ദേശം-ഫാ. ജെയിംസ് മുണ്ടോളിയ്ക്കല്‍, 6.30ന് പ്രദക്ഷിണം (കുറ്റിയാംചാല്‍ കപ്പേളയിലേക്ക്), പാച്ചോര്‍ നേര്‍ച്ച. എട്ടിന് രാവിലെ 9.45ന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. ജിജോ കോട്ടക്കാവില്‍ എംഎസ്റ്റി സന്ദേശം-ഫാ. ആന്റണി പുത്തന്‍കുളം, ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം (കുട്ടമ്പുഴ കപ്പേളയിലേക്ക്), ഉച്ചയ്ക്ക് ഒന്നിന് നേര്‍ച്ച സദ്യ, സമാപനാശീര്‍വാദം.
Tags : Kochunakapuzha Church NattuVishasham DistrictNews