x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌- എം

വെബ് ഡെസ്ക്
Published: September 5, 2026 02:54 AM IST | Updated: September 5, 2026 02:54 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല (ഇ​എ​സ്എ) സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും പു​റ​പ്പെ​ടു​വി​ച്ച പ്രാ​ഥ​മി​ക വി​ജ്ഞാ​പ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളി​ലും ക​ർ​ഷ​ക​രി​ലും വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ കാ​ല​ങ്ങ​ളാ​യി മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ച്ച് കൃ​ഷി​യെ ഉ​പ​ജീ​വ​ന​മാ​ക്കി​യ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​വും അ​വ​കാ​ശ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ഏ​ക​പ​ക്ഷീ​യ​മാ​യി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ അ​തി​ർ​ത്തി വ്യ​ക്ത​മാ​ക്കു​ന്ന സു​താ​ര്യ​മാ​യ ഭൂ​പ​ട​വും ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​ന്ന വി​ശ​ദാം​ശ​ങ്ങ​ളും സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ഓ​രോ പ്ര​ദേ​ശ​ത്തെ​യും ജ​ന​വാ​സം, കൃ​ഷി, പ​ര​മ്പ​രാ​ഗ​ത ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ, നി​ല​വി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​വൂ. അ​തോ​ടൊ​പ്പം, 123 ഇ​എ​സ്എ വി​ല്ലേ​ജു​ക​ളി​ലെ വ​ന​വി​സ്തൃ​തി സം​ബ​ന്ധി​ച്ച ക​ണ​ക്കി​ലെ അ​ടി​സ്ഥാ​ന​പ​ര​മാ​യ തെ​റ്റ് അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​രു​ടെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​വും നി​ർ​മാ​ണ സ്വാ​ത​ന്ത്ര്യ​വും ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ളും ഭാ​വി​യി​ൽ അ​നാ​വ​ശ്യ​മാ​യി നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​ക​ണം. ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും ഗ്രാ​മ​സ​ഭ​ക​ളു​ടെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചും മാ​ത്ര​മേ ഇ​എ​സ്എ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും മ​ല​യോ​ര ജ​ന​ത​യു​ടെ ജീ​വി​ത​വും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന ജ​ന​കീ​യ​വും ശാ​സ്ത്രീ​യ​വു​മാ​യ സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്. ഇ​എ​സ്എ പ​രി​ധി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളും വ​ന​വി​സ്തൃ​തി സം​ബ​ന്ധി​ച്ച ക​ണ​ക്കി​ലെ പി​ഴ​വു​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി-​ജ​ന​പ്ര​തി​നി​ധി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ‌ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, ജോ​സ് ചെ​മ്പേ​രി, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, കെ.​ടി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Farmers' concerns NattuVishasham DistrictNews

Recent News

Corehub Up