അടയ്ക്കത്തോടിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി
കേളകം: അടയ്ക്കത്തോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റേയും ക്ഷീരവികസന വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. അടയ്ക്കത്തോട് ക്ഷീരസംഘം ഹാളിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി നൽകുന്നതിനായി ഗ്രാമപഞ്ചായത്ത് ഈ വർഷം 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
സംഘം പ്രസിഡന്റ് ജെഫി എം. ജോർജ് അധ്യക്ഷത വഹിച്ചു. പശുവളർത്തൽ ഉപജീവനമാക്കിയ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും വിവിധ മേഖലകളെ ക്ഷീരമേഖലയുമായി ബന്ധിപ്പിക്കുന്നതിനുമായാണ് സമ്പർക്ക പരിപാടി സംഘടിപ്പിച്ചത്.
കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ പൊരുമത്തറ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, അബ്ദുൾ സലാം, പി.എ. സന്തോഷ്, ജോസഫ് മണ്ണാർകുളം, ജോർജ്കുട്ടി താന്നിവേലിൽ, ബിനു എടാൻ, ഡോണ ജോസ്, സിനി തോമസ് ആഞ്ഞിലിവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പേരാവൂർ ക്ഷീരവികസന ഓഫീസർ കെ. അനുശ്രീ ക്ലാസ് നയിച്ചു.