x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബീക്കൺ പദ്ധതിക്കു തുടക്കമായി

വെബ് ഡെസ്ക്
Published: September 5, 2026 02:52 AM IST | Updated: September 5, 2026 03:04 AM IST

എ​ടൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ ബേ​സ് ലൈ​ൻ സ​ർ​വേ വി. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ബീ​ക്ക​ൺ ടൗ​ണാ​യ എ​ടൂ​ർ ബേ​സ് ലൈ​ൻ സ​ർ​വേ​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലെ ഒ​രു ടൗ​ണി​നെ വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള മാ​തൃ​ക ടൗ​ണു​ക​ളാ​യി മാ​റ്റു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ടൂ​ർ ടൗ​ൺ മു​ത​ൽ 500 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. നി​ല​വി​ലെ ശു​ചി​ത്വ നി​ല​വാ​രം അ​ള​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ബേ​സ് ലൈ​ൻ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും ദു​ർ​ഗ​ന്ധ​മു​ള​ള​തു​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ശു​ചീ​ക​രി​ക്ക​ൽ, പൊ​തു ശു​ചി​മു​റി​ക​ൾ ശു​ചീ​ക​രി​ക്ക​ൽ, മാ​ലി​ന്യ ശേ​ഖ​ര​ണ​വും സം​സ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്ത​ൽ, അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യ​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും.

എ​ടൂ​ർ ടൗ​ണി​ൽ ന​ട​ന്ന ബേ​സ് ലൈ​ൻ സ​ർ​വേ​യി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ര​ജി​ത മാ​വി​ല, ജോ​ർ​ജ് ആ​ലാം​പ​ള്ളി, റെ​യ്ഹാ​ന​ത്ത് സു​ബി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ മാ​ത്യു, സു​മ ദി​നേ​ശ​ൻ, വ​സ​ന്ത മോ​ഹ​ന​ൻ, എ.​കെ. സു​ജാ​ത, ഷി​ഹാ​ബു​ദ്ദി​ൻ, സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണി​ച്ചാ​ർ: ജി​ല്ല​യി​ലെ ടൗ​ണു​ക​ളെ ശു​ചി​ത്വ​മു​ള്ള​തും മ​നോ​ഹ​ര​വു​മാ​ക്കി മാ​റ്റു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ‘ബീ​ക്ക​ൺ’ പ​ദ്ധ​തി​ക്ക് ക​ണി​ച്ചാ​റി​ൽ തു​ട​ക്ക​മാ​യി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​വ​ര​ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ത്രേ​സ്യ പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ല​ത, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബീ​ക്ക​ൺ ടൗ​ൺ പ​ദ്ധ​തി തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ലീ​ന വി​ല്യം, ല​ളി​താ ബാ​ബു, കെ.​ഡി. പ്ര​വീ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രേ​ഷ്മ വി. ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ റി​സോ​ഴ്സ്പേ​ഴ്സ​ൺ കെ.​എം. സോ​മ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് ടൗ​ണി​ൽ സ​ർ​വേ ന​ട​ത്തി. വ്യാ​പാ​രി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചു.


12ന് ​കാ​ക്ക​യം​ചാ​ൽ മു​ത​ൽ മേ​ലെ ബ​സാ​റി​ലെ കു​രി​ശു​പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്കു​ക​യും സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും.

Tags : Beacon project NattuVishasham DistrictNews

Recent News

Corehub Up