x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി: നാ​ടും ന​ഗ​ര​വും അ​മ്പാ​ടി​ക​ളാ​യി

വെബ് ഡെസ്ക്
Published: September 5, 2026 02:50 AM IST | Updated: September 5, 2026 02:50 AM IST

ഇ​രി​ട്ടി ടൗ​ണി​ൽ എ​ത്തി​യ ഘോ​ഷ​യാ​ത്ര​യു​ടെ മു​ൻ​നി​ര​യി​ൽ അ​ണി​നി​ര​ന്ന ഉണ്ണിക്കണ്ണൻ​മാ​രും ഗോ​പി​ക​മാ​രും.

ക​ണ്ണൂ​ര്‍: ഭ​ക്തി നി​റ​വി​ൽ ക​ണ്ണി​ന് ആ​ന​ന്ദ​മേ​കി നാ​ടെ​ങ്ങും ക​ണ്ണ​ന്മാ​ർ നി​റ​ഞ്ഞ് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷം. കൃ​ഷ്ണാ​ഷ്‌​ട​മി​ദി​ന​ത്തി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ളും പ്രാ​ര്‍​ഥ​ന​ക​ളും ശോ​ഭാ​യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ച്ചു. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 500 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ​യും രാ​ധ​യു​ടെ​യും ഗോ​പി​ക​മാ​രു​ടെ​യും ഗോ​പാ​ല​ന്മാ​രു​ടെ​യും വേ​ഷ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍, വി​വി​ധ പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ള്‍, ഭ​ഗ​വാ​ന്‍ കൃ​ഷ്ണ​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍, വാ​ദ്യ​മേ​ള​ങ്ങ​ള്‍, ഭ​ജ​ന തു​ട​ങ്ങി​യ​വ ശോ​ഭാ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി.
ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ ശോ​ഭാ​യാ​ത്ര വി​ള​ക്കും​ത​റ മൈ​താ​ന​ത്തു നി​ന്നാ​രം​ഭി​ച്ച് തെ​ക്കി​ബ​സാ​ര്‍ കാ​ഞ്ചി​കാ​മാ​ക്ഷി അ​മ്മ​ന്‍ കോ​വി​ലി​ല്‍ സ​മാ​പി​ച്ചു. ക​ണ്ണൂ​ര്‍ അ​മൃ​താ​ന​ന്ദ​മ​യീ​മ​ഠം മ​ഠാ​ധി​പ​തി സ്വാ​മി അ​മൃ​ത​കൃ​പാ​ന​ന്ദ​പു​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കെ.​കെ ബാ​ല​റാം, കെ.​കെ. വി​നോ​ദ് കു​മാ​ര്‍, സി. ​ര​ഘു​നാ​ഥ്, എം.​കെ. വി​നോ​ദ് കു​മാ​ര്‍, കെ.​ജി. ബാ​ബു, പി.​വി. ഭാ​ര്‍​ഗ​വ​ന്‍, ഭാ​ഗ്യ​ശീ​ല​ന്‍ ചാ​ലാ​ട്, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പി. ​മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​രി​ട്ടി: ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ബാ​ല​ദി​നം ഇ​രി​ട്ടി താ​ലൂ​ക്കി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ അ​ണി​നി​ര​ന്ന ശോ​ഭാ​യാ​ത്ര​ക​ളോ​ടെ നാ​ടും ന​ഗ​ര​വും അ​മ്പാ​ടി​ക​ളാ​യി മാ​റി.

ഇ​രി​ട്ടി, കീ​ഴൂ​ർ​കു​ന്ന്, പു​ന്നാ​ട്, മീ​ത്ത​ലെ പു​ന്നാ​ട്, തി​ല്ല​ങ്കേ​രി, പാ​യം, അ​യ്യ​ൻ​കു​ന്ന്, കൂ​ട്ടു​പു​ഴ, ഉ​ളി​ക്ക​ൽ, കേ​ള​കം, കൊ​ട്ടി​യൂ​ർ, മ​ണ​ത്ത​ണ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 38 കേ​ന്ദ്ര​ങ്ങ​ളി​ൽ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്നു. ഗോ​പൂ​ജ, ഉ​റി​യ​ടി, ഗോ​പി​കാ നൃ​ത്തം, സാം​സ്കാ​രി​ക സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ട്ടി​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട യ​മു​ന, ഗം​ഗ, സ​ര​സ്വ​തി, ഗോ​ദാ​വ​രി, കാ​വേ​രി ശോ​ഭാ​യാ​ത്ര​ക​ൾ പ​യ​ഞ്ചേ​രി​മു​ക്ക്, കൈ​രാ​തി​കി​രാ​ത ക്ഷേ​ത്രം, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി കീ​ഴൂ​ർ ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സ​മാ​പി​ച്ചു.

നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യ​ത്തി​ൽ നി​ന്നു മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി 7.30 ഓ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര​ക​ൾ ഇ​രി​ട്ടി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തെ​ങ്കി​ലും റോ​ഡി​ന് ഇ​രു​പു​റ​വും കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് ശോ​ഭ​യാ​ത്ര കാ​ണാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.
മ​ട്ട​ന്നൂ​ർ: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ലം മ​ട്ട​ന്നൂ​ർ താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ത്തി. മ​ട്ട​ന്നൂ​ർ ശ്രീ​ശ​ങ്ക​ര​വി​ദ്യാ​പീ​ഠം സ്‌​കൂ​ൾ പ​രി​സ​ര​ത്തു നി​ന്നു തു​ട​ങ്ങി​യ കാ​വേ​രി ശോ​ഭാ​യാ​ത്ര​യും ക​ല്ലേ​രി​ക്ക​ര സ്‌​കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നു​ള്ള ഗം​ഗാ ശോ​ഭാ​യാ​ത്ര​യും വാ​യാ​ന്തോ​ട് സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി ന​ഗ​രം​ചു​റ്റി മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. ഉ​ണ്ണി​ക്ക​ണ്ണ​ന്മാ​ർ, ഗോ​പി​കാ ഗോ​പ​ൻ​മാ​ർ, താ​ല​പ്പൊ​ലി, ഭ​ജ​ന, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ, പു​രാ​ണ വേ​ഷ​ങ്ങ​ൾ, ഉ​റി​യ​ടി, വാ​ദ്യ​മേ​ള​ങ്ങ​ൾ തു​ട​ങ്ങി​യ​വ ശോ​ഭാ​യാ​ത്ര​ക്ക് മി​ഴി​വേ​കി.

പൊ​റോ​റ യു​പി സ്‌​കൂ​ൾ പ​രി​സ​ര​ത്തു നി​ന്ന് തു​ട​ങ്ങി​യ ശോ​ഭാ​യാ​ത്ര ഏ​ള​ന്നൂ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. കാ​ര​പേ​രാ​വൂ​ർ കൂ​ത്താ​മ്പ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന് തു​ട​ങ്ങി കാ​ര അ​മ്പ​ലം പ്ര​ദ​ക്ഷി​ണം ചെ​യ്ത് കൂ​ത്താ​മ്പേ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.

Tags : Sree Krishna Jayanthi NattuVishasham DistrictNews

Recent News

Corehub Up