x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ല്‍​വ​ര്‍​ഹി​ല്‍​സ് ബാ​സ്‌​കറ്റ്ബോ​ള്‍: ക്വാ​ര്‍​ട്ട​ര്‍, സെ​മി മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന്

വെബ് ഡെസ്ക്
Published: September 5, 2026 02:09 AM IST | Updated: September 5, 2026 02:09 AM IST

കോ​ഴി​ക്കോ​ട്: സി​ല്‍​വ​ര്‍​ഹി​ല്‍​സ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​രം​ഭി​ച്ച 18-ാമ​ത് സി​ല്‍​വ​ര്‍​ഹി​ല്‍​സ് സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​കറ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍, പെ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി​ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. ഇ​ന്ന് രാ​വി​ലെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ളും തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പൂ​ള്‍ എ​യി​ല്‍ നി​ന്ന് ആ​തി​ഥേ​യ​രാ​യ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളും ക്വാ​ര്‍​ട്ട​റി​ലെ​ത്തി. പൂ​ള്‍ ബി​യി​ല്‍ നി​ന്ന് ച​ങ്ങ​നാ​ശേ​രി എ​കെ​എം എ​ച്ച്എ​സ്എ​സും മ​ല​പ്പു​റം നെ​ല്ലി​ക്കു​ത്ത് ജി​വി​എ​ച്ച്എ​സ്എ​സും യോ​ഗ്യ​ത നേ​ടി. പൂ​ള്‍ സി​യി​ല്‍ നി​ന്ന് ആ​ല​പ്പു​ഴ ജ്യോ​തി നി​കേ​ത​നും കൊ​ര​ട്ടി ലി​റ്റി​ല്‍ ഫ്‌​വ​ര്‍ എ​ച്ച്എ​സ്എ​സും പൂ​ള്‍ ഡി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സും അ​വ​സാ​ന എ​ട്ടി​ലെ​ത്തി. ഗി​രി​ദീ​പം ബ​ഥാ​നി​യും കോ​യ​മ്പ​ത്തൂ​ര്‍ പെ​ര്‍​ക്സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​കും എ​ട്ടാ​മ​ത്തെ ടീം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up