x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി: ആ​ഘോ​ഷ​മാ​ക്കി മ​ഹാ​ശോ​ഭാ​യാ​ത്ര

വെബ് ഡെസ്ക്
Published: September 5, 2026 01:52 AM IST | Updated: September 5, 2026 01:52 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ത്തേ​രി ന​ഗ​ര​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ഉ​ണ്ണി​ക്ക​ണ്ണ​ന്‍​മാ​രും ഗോ​പി​ക​മാ​രും അ​ണി​നി​ര​ന്ന മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ന്നു.

ബ​ത്തേ​രി​യി​ലെ വി​വി​ധ ബാ​ല​ഗോ​കു​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നാ​ണ് ശോ​ഭാ​യാ​ത്ര ആ​രം​ഭി​ച്ച​ത്. പു​ത്ത​ന്‍​കു​ന്ന്, കു​പ്പാ​ടി, കൈ​പ്പ​ഞ്ചേ​രി, പൂ​തി​ക്കാ​ട്, പൂ​മ​ല, മ​ണി​ച്ചി​റ, മ​ല​വ​യ​ല്‍, ദൊ​ട്ട​പ്പ​ന്‍​കു​ളം, പ​ഴു​പ്പ​ത്തൂ​ര്‍, തേ​ല​മ്പ​റ്റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഉ​പ​ശോ​ഭാ​യാ​ത്ര​ക​ള്‍ ബ​ത്തേ​രി മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ സം​ഗ​മി​ച്ച​ശേ​ഷ​മാ​ണ് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി പു​റ​പ്പെ​ട്ട​ത്. നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍, ഗോ​പി​കാ​നൃ​ത്തം, വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍, ഭ​ജ​നാ​ലാ​പ​നം എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍ പ​ങ്കെ​ടു​ത്ത ശോ​ഭാ​യാ​ത്ര ബ​ത്തേ​രി പ​ട്ട​ണ​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് ചു​ങ്കം ജം​ഗ്ഷ​നി​ലെ​ത്തി. തു​ട​ര്‍​ന്ന് മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന​ത്തി​ന് ശേ​ഷം പ്ര​സാ​ദ​വി​ത​ര​ണ​വും ന​ട​ന്നു.
മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ഡോ. ​സു​മാ വി​ഷ്ണു നി​ര്‍​വ​ഹി​ച്ചു. ആ​ഘോ​ഷ​ക്ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബാ​ബു ക​ട്ട​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ണ​പ​തി ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗോ​പാ​ല​പി​ള്ള മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. ശോ​ഭാ​യാ​ത്ര കാ​ണാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ബ​ത്തേ​രി ടൗ​ണി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​ത്.

പു​ല്‍​പ്പ​ള്ളി: കൂ​രി​ക്കാ​ട്ടി​ല്‍ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി മ​ഹോ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൗ​ണി​ല്‍ താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ല്‍ ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര ടൗ​ണ്‍ ചു​റ്റി ക്ഷേ​ത്ര വ​ള​പ്പി​ല്‍ സ​മാ​പി​ച്ചു.

വ​ട്ട​ത്താ​നി: വ​ട്ട​ത്താ​നി ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം അ​ക്ഷ​ര​ബാ​ല ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. കൃ​ഷ്ണ-​രാ​ധ വേ​ഷ​മ​ണി​ഞ്ഞ ബാ​ല​ക​ര്‍ നി​റ​ഞ്ഞ ശോ​ഭാ​യാ​ത്ര വ​ട്ട​ത്താ​നി ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് വ​ട്ട​ത്താ​നി ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ ക്ഷേ​ത്രാ​ങ്ക​ണം അ​മ്പാ​ടി​യാ​യി. ഉ​റി​യ​ടി പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. ഉ​ച്ച​പൂ​ജ​യ്ക്ക് ശേ​ഷം അ​ന്ന​ദാ​ന​വും ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നു. ആ​യി​ര​ത്തി​ല്‍​പ​രം ഭ​ക്ത​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

മേ​പ്പാ​ടി: ശ്രീ ​മാ​രി​യ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ടൗ​ണി​ല്‍ ഘോ​ഷ​യാ​ത്ര ന​ട​ത്തി. വാ​ദ്യ​മേ​ള​ങ്ങ​ള്‍, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യി​ല്‍ കൃ​ഷ്ണ​ന്‍റെ​യും ഗോ​പി​ക​മാ​രു​ടെ​യും വേ​ഷ​ങ്ങ​ള​ണി​ഞ്ഞ ബാ​ല​ക​ര്‍ അ​ണി​നി​ര​ന്നു. ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ബ​ബി​ത, ബി. ​സു​രേ​ഷ് ബാ​ബു, സു​ബ്ര​ഹ്മ​ണ്യ​ന്‍, സി. ​സ​ഹ​ദേ​വ​ന്‍, എ​ന്‍.​പി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up